test del 5 copy of del 3

‘കെ.കരുണാകരനും സോണിയയും അകന്നത് പത്മജ കാരണം’: വിവാദമായി കെ.വി.തോമസിന്റെ പുസ്തകം; പച്ചക്കള്ളമെന്ന് പത്മജ


കൊച്ചി ∙ മുൻ കേന്ദ്രമന്ത്രി കെ.വി.തോമസിന്റെ ‘കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്’ എന്ന പുസ്തകത്തെച്ചൊല്ലി തർക്കവും വിവാദവും. മകൾ പത്മജ വേണുഗോപാലിന് സീറ്റു നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കെ.കരുണാകരനും സോണിയാ ഗാന്ധിയും തമ്മിൽ അകലാൻ കാരണമെന്ന കെ.വി.തോമസിന്റെ പുസ്തകത്തിലെ പരാമർശമാണ് വിവാദമായത്. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് കരുണാകരനും ഹൈക്കമാൻഡും തമ്മിലുള്ള ഭിന്നതയ്ക്ക് ആധാരമെന്ന് പുസ്തകത്തിൽ പറയുന്നു. എന്നാൽ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും കെ.വി.തോമസ് നന്ദിയില്ലാത്തയാളാണെന്നും ബിജെപി നേതാവ് കൂടിയായ പത്മജ പറഞ്ഞു. പുസ്തകത്തിൽ പറയുന്നത്: ‘അന്നുണ്ടാക്കിയ ലിസ്റ്റിൽ സോണിയാ ഗാന്ധിയുടെ പ്രതിനിധിയായി പത്മജയുടെ പേര് എഴുതിച്ചേർത്തു. അത് കണ്ടുപിടിച്ച ലീഡർ വിരുദ്ധ കോൺഗ്രസ് നേതാക്കൾ സോണിയാ ഗാന്ധിയെ ഈ വിവരം അറിയിക്കുകയും സോണിയാ ഗാന്ധി തന്റെ പേര് വലിച്ചിഴച്ചതിന് ദേഷ്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് പത്മജയുടെ പേര് വെട്ടിയത്. സ്ഥാനാർത്ഥി നിർണയത്തിൽ പത്മജയുടെ പേരില്ലാത്തതുകൊണ്ടുതന്നെ പല പ്രാവശ്യം ചർച്ചയിൽ നിന്ന് ലീഡർ ഇറങ്ങിപ്പോയി. ചർച്ച വഴിമുട്ടിയപ്പോൾ കേരളത്തിന്റെ ചുമതലയുള്ള കേന്ദ്ര നേതാക്കളായിരുന്ന ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ തുടങ്ങിയവർ എന്നോട് പ്രശ്നപരിഹാരത്തിന് മുൻകൈയെടുക്കണമെന്ന് നിർദേശിച്ചു.പത്മജയുടെ പ്രതികരണം: ‘കരുണാകരനെ വിമർശിക്കാൻ കെ.വി.തോമസ് പത്ത് ജന്മം ജനിക്കണം. കരുണാകരൻ ക്ഷീണിതനായപ്പോൾ വാർത്തകൾ എ.കെ.ആന്റണിക്ക് ചോർത്തി നൽകി തോമസ് ചതിക്കുകയായിരുന്നു. ഞാൻ ചാലക്കുടിയിൽ മത്സരിക്കണമെന്ന് അച്ഛൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഞാൻ തന്നെയാണ് അത് വേണ്ടെന്ന് വച്ചത്. പുസ്തകം വിറ്റുപോകാന്‍ എന്ത് വൃത്തികേടും എഴുതുന്ന രീതി നിർത്തണം. തോമസ് ഇനിയും ഇത്തരത്തിൽ തുടർന്നാൽ പഴയ ചരിത്രങ്ങൾ ഞാൻ വിളിച്ചുപറയും.


Source link

Back to top button