NEWS

സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി ഷിഗെല്ല,​ ജൂൺ മാസത്തിൽ 180 പേർക്ക് രോഗബാധ

തിരുവനന്തപുരം : സംസ്ഥാനത്ത് എട്ടുപേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് മൂന്ന്,​ വയനാട് രണ്ട്,​ തൃശൂർ,​ മലപ്പുറം ദ ജില്ലകളിൽ ഒന്നു വീതം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂൺ മാസം ഇതുവരെ ഇതുവരെ 180 പേർക്ക് രോഗാബാധയും ആറ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 256 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു.

ഷിഗെല്ല ബാക്ടീരിയ മൂലമാണ് ഷിഗല്ലോസിസ് എന്ന അണുബാധ കുടലിനുണ്ടാകുന്നത്. വയറിളക്കമാണ് പ്രധാന രോഗലക്ഷണം ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം ഗുരുതരമാകും. മലിനജലത്തിലൂടെയും വൃത്തിയില്ലാത്തതും കേടായതുമായ ഭക്ഷണത്തിലൂടെയും രോഗം പകരാം. രോഗം ഗുരുതരമാകുന്നത് മരണത്തിനും കാരണമാകാം. ഷിഗെല്ല രോഗം ബാധിച്ചയാളുമായി സമ്പർക്കത്തിൽ വന്നാൽ ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷം രോഗലക്ഷണം ആരംഭിക്കും. ചിലപ്പോൾ ഒരാഴ്ചയ്ക്ക് ശേഷവും രോഗലക്ഷണം പ്രകടമാകാമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. രോഗബാധയുള്ളവർ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയും രോഗം പകരാം.

വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുകയെന്നതാണ് രോഗത്തെ അകറ്റിനിറുത്താനുള്ള പോംവഴി. ഇറച്ചി,​ പാൽ. മത്സ്യം. മുട്ട എന്നിവ ഉപയോഗിക്കുമ്പോൾ ജാഗ്രത വേണം. ശീതീകരിച്ച് സൂക്ഷിക്കുന്ന ഭക്ഷണ വസ്കുക്കളിൽ ബാക്ടീരിയ കൂടുതൽ കാലം ജീവിക്കും. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാഷ നിർജലീകരണം തടയുന്നതിന് ഉപ്പിട്ട കഞ്ഞിവെള്ളം,​ നാരങ്ങ വെള്ളം,​ ഒ.ആർ.എസ് ലായനി എന്നിവ കുടിക്കണം. സ്വയം ചികിത്സ നടത്താതെ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം.


Source link
NEWS

Back to top button