test del 5 copy of del 3

‘ഭിത്തികളിൽ കറുത്ത പുള്ളിക്കുത്തുകൾ പോലെ നിറയും; ഡൈനിങ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥ’


മാണിക്യമംഗലം ∙ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പരിസര പ്രദേശങ്ങളിലെ വീടുകളിൽ ചെള്ള് ശല്യം അതിരൂക്ഷമായി. ഇരുപതോളം വീട്ടുകാർ ഇതുമൂലം കഷ്‌‌ടപ്പെടുന്നു. രാത്രിയായാൽ വീടിനകത്തും പുറത്തും നിറയെ ചെള്ളുകളാണ്. ഭക്ഷണ സാധനങ്ങളിൽ അവ വീഴും എന്നതിനാൽ ഡൈനിങ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥയാണ്. ശുദ്ധജലവും ചെള്ളുകൾ വീണ് മലിനമാക്കുന്നത് പതിവാണ്. കിടക്കാനാവാത്ത തരത്തിൽ കിടപ്പ് മുറികളിലും ചെള്ളുകൾ ശല്യം ചെയ്യുന്നു. കൊച്ചുകുട്ടികളുടെ ദേഹത്ത് ചെള്ളുകൾ വീഴുന്നത് ആശങ്കയുണ്ടാക്കുന്നു. നാട്ടുകാർ പഞ്ചായത്തിൽ പരാതി പെട്ടതു പ്രകാരം മരുന്ന് സ്പ്രേ ചെയ്ത് ചെള്ളുകളെ ഒഴിവാക്കാമെന്ന് അരി ഗോഡൗൺ അധികൃതർ അറിയിച്ചു. എന്നാൽ മരുന്ന് സ്പ്രേ ചെയ്യുന്നത് പരിസരവാസികൾക്ക് ശാരീക അസ്വസ്ഥതകളും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ. ഗോഡൗണിന്റെ സമീപ പ്രദേശങ്ങളിലെ വീടുകളിലെ സ്വൈര്യ ജീവിതത്തെ താളം തെറ്റിക്കുന്ന ചെള്ള് ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ അടിയന്തര ന‌ടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Source link

Back to top button