LATEST NEWS
യുഎസ്-ഇറാൻ ഡീലിൽ വീണ്ടും ‘സംശയം’, ഇറാന്റെ നിലപാട് കാത്തു ലോകം, 48 മണിക്കൂർ നിർണായകം; ക്രൂഡ് ഓയിൽ ഉയരുന്നു, തീപിടിച്ച് സ്വർണം, കേരളത്തിലും കൂടും

സമാധാന ശ്രമങ്ങൾ നടക്കുമ്പോഴും ഇറാനും യുഎസും നടത്തുന്ന പരസ്പരവിരുദ്ധമായ പ്രസ്താവനകളിൽ ലോകം ആശങ്കയിൽ. ഇറാനുമായി സമാധാന കരാറിലെത്താനുള്ള സാധ്യതയുണ്ടെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറാനുമായുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. വൈറ്റ് ഹൗസ് സമർപ്പിച്ച സമാധാന പ്ലാനിൽ ഇറാന്റെ നിലപാട് കാത്തിരിക്കുകയാണ് യുഎസ്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇറാൻ നിലപാട് വ്യക്തമാക്കും.യുഎസ് – ഇറാൻ സംഘർഷത്തിന് പരിഹാരം അരികിലെത്തിയെന്ന റിപ്പോർട്ടുകൾ വന്നതോടെ ഇന്നലെ ഓഹരി വിപണി മികച്ച മുന്നേറ്റം നടത്തിയിരുന്നു. സെൻസെക്സ്, നിഫ്റ്റി സൂചികകൾ ഇന്നലെ 1.2% കയറി. സമാധാന ചർച്ചകൾ പുരോഗമിക്കുന്നത് ക്രൂഡ്‌ഓയിൽ വില കുറച്ചിരുന്നു. ഇതോടെ വിപണി വലിയ മുന്നേറ്റം നടത്തുകയായിരുന്നു.∙കുതിച്ച് വ്യോമയാനം
Source link


