SPORTS

വനിതാ ട‌്വന്റി20 ലോകകപ്പിൽ വിജയക്കുതിപ്പ് തുടരാൻ ടീം ഇന്ത്യ; ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും


മാഞ്ചസ്റ്റർ∙ വനിതാ ട്വന്റി20 ലോകകപ്പിലെ വിജയക്കുതിപ്പ് തുടരാൻ ഉറപ്പിച്ച് ടീം ഇന്ത്യ ഇന്നു തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങും. കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്നത്തെ മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ. ആദ്യ രണ്ടു മത്സരങ്ങളിലും അനായാസ ജയം സ്വന്തമാക്കിയാണ് ഇന്ത്യ എത്തുന്നതെങ്കിൽ ഒരു ജയവും തോൽവിയുമാണ് ദക്ഷിണാഫ്രിക്കയുടെ അക്കൗണ്ടിലുള്ളത്. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.മറുവശത്ത് ക്യാപ്റ്റൻ ലോറ വോൾവർട്ടിനെ മാത്രം ആശ്രയിച്ചാണ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിര മുന്നോട്ടുപോകുന്നത്. ലോറ നിറംമങ്ങിയാൽ ടീം ഒന്നാകെ തകർന്നടിയുന്ന പതിവ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയാണ്. മരിസെയ്ൻ കാപ്– ഷബ്നിം ഇസ്മായിൽ പേസ് ജോടിയിലാണ് ദക്ഷിണാഫ്രിക്കയുടെ ബോളിങ് പ്രതീക്ഷ.


Source link

Back to top button