NEWS
മുല്ലപ്പെരിയാറിൽ കേരളത്തിന് തിരിച്ചടി: വിദഗ്ധ സമിതിയിൽനിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കി

ന്യൂഡൽഹി∙ മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരളത്തിന് അപ്രതീക്ഷിത തിരിച്ചടി. അണക്കെട്ട് വിദഗ്ധ സമിതിയിൽനിന്ന് കേരളത്തിന്റെ പ്രതിനിധിയെ മാറ്റി. സി.ഡബ്ല്യു.സി. മുൻ ചീഫ് എൻജിനീയർ ടി.കെ.ശിവരാജനായിരുന്നു കേരളത്തിന്റെ പ്രതിനിധി. 2021ലെ ഡാം സുരക്ഷാ നിയമ പ്രകാരം അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനയ്ക്കായി രൂപീകരിച്ച വിദഗ്ധരുടെ സ്വതന്ത്ര സമിതിയെയാണ് ഏകപക്ഷീയമായി പുനഃസംഘടിപ്പിച്ചത്.വ്യക്തിപരമായ കാരണങ്ങൾ ലഭ്യമല്ലാത്തതിനാൽ ടി.കെ.ശിവരാജനെ മാറ്റുന്നു എന്നാണ് ദേശീയ ഡാം സുരക്ഷാ അതോറിറ്റി ഡയറക്ടർ എൻ.ശ്രീനിവാസ റാവു ഒപ്പുവച്ച ജൂൺ 16ലെ ഉത്തരവിൽ പറയുന്നത്. ശിവരാജനു പകരം ഇന്റർനാഷണൽ സെന്റർ ഫോർ എക്സലൻസ് ഫോർ ഡാംസ് മേധാവിയും ഐഐടി റൂർക്കി ഭൂകമ്പ എൻജിനിയറിങ് വിഭാഗം പ്രഫസറുമായ എം.എൽ.ശർമയെ സമിതിയിൽ ഉൾപ്പെടുത്തി. ബൽരാജ് ജോഷിയാണ് സമിതി ചെയർമാൻ. ഗോപാൽ ധവാൻ, ഗുൽഷൻ രാജ്, എൻ.ശിവകുമാർ എന്നിവരാണ് മറ്റ് അംഗങ്ങൾ.
Source link


