NEWS

നീറ്റ് പരീക്ഷാദിനത്തിലും പ്രതിഷേധം; ജന്തർ മന്തറിൽ സിജെപി സമരം രണ്ടാംദിനം


ന്യൂഡൽഹി∙ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ ഉത്തരവാദിത്വമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധം രണ്ടാംദിവസവും ശക്തം. ഇന്ന് നീറ്റ് പുനഃപരീക്ഷ നടക്കുമ്പോൾ ജന്തർ മന്തറിൽ നൂറുകണക്കിന് വിദ്യാർഥികളും രക്ഷിതാക്കളുമാണ് സിജെപിക്ക് കീഴിൽ പ്രതിഷേധിക്കുന്നത്. ശനിയാഴ്ച വൈകിട്ട് 5 വരെയാണ് പ്രതിഷേധത്തിന് കോടതി അനുമതി നൽകിയതെങ്കിലും അതിനുശേഷവും പ്രതിഷേധം തുടർന്നിരുന്നു.സിജെപി നേതാവ് അഭിജീത് ദീപ്കെ ജന്തർ മന്തറിൽ തുടരുകയാണ്. പ്രതിഷേധക്കാർക്ക് ഡൽഹി പൊലീസ് കുടിവെള്ളവും ശുചിമുറി സൗകര്യവും നിഷേധിക്കുന്നതായി സിജെപി ആരോപിച്ചു. അതേസമയം, ധർമേന്ദ്ര പ്രധാനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് കാലാവസ്ഥാ–സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക് പറഞ്ഞു. ജൂൺ 27ന് മുൻപ് പ്രധാൻ രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം നിരാഹാരം തുടങ്ങുമെന്നുമാണ് വാങ്ചുക് പറഞ്ഞത്.


Source link

Back to top button