CINEMA

വജ്രങ്ങളുടെ ഗുണമേന്മയ്ക്ക് കൈകോർത്ത് ഐ.ജി.ഐയും ഗുജറാത്ത് ടൈറ്റൻസും


മുംബയ്: വജ്രവ്യാപാര രംഗത്തെ സുതാര്യത വർദ്ധിപ്പിക്കുന്നതിനായി അന്താരാഷ്ട്ര ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും ഐ.പി.എൽ ടീമായ ഗുജറാത്ത് ടൈറ്റൻസുമായി കൈകോർത്ത് പുതിയ ബോധവൽക്കരണ കാമ്പെയ്‌ൻ ആരംഭിച്ചു. “ഹീരേ കി അസ്ലി പെഹ്ചാൻ” എന്ന ഈ കാമ്പെയ്‌നിലൂടെ വജ്രങ്ങൾ വാങ്ങുമ്പോൾ വിശ്വസനീയമായ സർട്ടിഫിക്കേഷൻ ഉണ്ടെന്ന് ഉറപ്പുവരുത്താൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു. ക്രിക്കറ്റിലെ തേർഡ് അംപയർ തീരുമാനങ്ങൾ പോലെ വജ്രങ്ങളുടെ കാര്യത്തിലും നിഷ്‌പക്ഷമായ മൂന്നാം കക്ഷി പരിശോധന അത്യാവശ്യമാണെന്ന് പ്രചാരണം വ്യക്തമാക്കുന്നു. ഗുജറാത്ത് ടൈറ്റൻസ് താരങ്ങളായ ശുഭ്മാൻ ഗിൽ, രാഹുൽ തെവാതിയ, വാഷിംഗ്ടൺ സുന്ദർ എന്നിവർ അഭിനയിച്ച മൂന്ന് ഡിജിറ്റൽ ചിത്രങ്ങളാണ് പുറത്തിറക്കിയത്. വജ്രങ്ങൾ വാങ്ങുമ്പോൾ ജുവലറികൾ നൽകുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളെ മാത്രം വിശ്വസിക്കാതെ, അംഗീകൃത സ്ഥാപനങ്ങളുടെ പരിശോധന തേടേണ്ടതിന്റെ പ്രാധാന്യം ഈ ചിത്രങ്ങൾ പങ്കുവെക്കുന്നു. ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ രാജ്യവ്യാപകമായി ഈ സന്ദേശം എത്തിക്കാനാണ് ഐ.ജി.ഐ ലക്ഷ്യമിടുന്നത്. വജ്രങ്ങളുടെ മൂല്യവും ഗുണമേന്മയും കൃത്യമായി മനസ്സിലാക്കാൻ ഉപഭോക്താക്കൾ സർട്ടിഫിക്കേഷനെക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ചു തുടങ്ങണമെന്ന് ഐ.ജി.ഐ ഗ്ലോബൽ സി.ഇ.ഒ തെഹ്മാസ്‌പ്‌ പ്രിന്റർ പറഞ്ഞു. നിലവിൽ ലോകമെമ്പാടുമായി 35 ലബോറട്ടറികൾ പ്രവർത്തിപ്പിക്കുന്ന ഐ.ജി.ഐ, വജ്രങ്ങളുടെയും മറ്റ് വിലപിടിപ്പുള്ള കല്ലുകളുടെയും ആഗോള ഗുണനിലവാര പരിശോധനാ കേന്ദ്രമാണ്.


Source link

Back to top button