NEWS

ഡിസംബർ വരെ ‘ഷോക്ക്’; സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി തുടരും


തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഡിസംബർ വരെ, രാത്രിയിലെ കടുത്ത വൈദ്യുതി പ്രതിസന്ധി തുടരുമെന്ന് കെഎസ്ഇബി. നിലവിൽ വൈദ്യുതി വാങ്ങാൻ യൂണിറ്റിന് 10 രൂപയെന്ന ഉയർന്ന പരിധി നിയന്ത്രണമുണ്ടെങ്കിലും വേണ്ടിവന്നാൽ അതു മറികടന്നും വാങ്ങേണ്ടി വരുമെന്ന് കെഎസ്ഇബി വൈദ്യുതി റഗുലേറ്ററി കമ്മിഷനെ അറിയിച്ചു. ഇല്ലെങ്കിൽ ഈമാസം 30 വരെ ഏർപ്പെടുത്തിയിരിക്കുന്ന വൈദ്യുതി നിയന്ത്രണമെന്ന പേരിലുള്ള ലോഡ് ഷെഡിങ് കൂടുതൽ സമയം തുടരേണ്ടിവരും.ഈമാസം 15 മുതൽ 30 വരെയും അടുത്ത ഓരോ മാസവും ആവശ്യമായ വൈദ്യുതിക്കായി ഡീപ് പോർട്ടലിൽ കെഎസ്ഇബി ടെൻഡർ ക്ഷണിച്ചെങ്കിലും ഈ മാസത്തേക്ക് ആരും ബിഡ് നൽകിയില്ല. ഇ ലേലത്തിൽ ജൂലൈയിലേക്ക് യൂണിറ്റിന് 10.99 രൂപവരെ നിരക്ക് കമ്പനികൾ രേഖപ്പെടുത്തിയെങ്കിലും ചർച്ചയിലൂടെ ഇത് 9.99 രൂപയായി കുറച്ചു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള നിരക്ക് കമ്പനികൾ 9.07 രൂപയും 9.02 രൂപയുമാക്കിയിരുന്നത് 8.89 രൂപയായി കുറച്ചു. സെപ്റ്റംബറിൽ യൂണിറ്റിന് 12.98 രൂപ എന്ന ഉയർന്ന നിരക്ക് വന്നതിനാൽ വീണ്ടും ടെൻഡർ ചെയ്യാൻ ബോർഡ് തീരുമാനിച്ചു.


Source link

Back to top button