test del 5 copy of del 3

‘ഓടുന്ന വണ്ടിയിൽക്കിടന്ന് ഓടരുത്; നിർത്തുമ്പോൾ ഇറങ്ങുക, പോകുന്നത് സിഗ്നേച്ചർ അവശേഷിപ്പിച്ച്’: വി.ഡി.സതീശൻ


കൊച്ചി ∙ ‘‘ഓടുന്ന വണ്ടിയിൽ ഓടരുത്. ഓടുന്ന വണ്ടിയിൽ കിടന്ന് ഓടിയാൽ എത്തില്ലല്ലോ. ഓടുന്ന വണ്ടിയിൽ സമാധാനമായി ഇരിക്കുക. അത് നിർത്തുമ്പോൾ ഇറങ്ങുക. നടപടി ക്രമങ്ങൾ പൂർത്തിയാകട്ടെ’’, മുഖ്യമന്ത്രി ചർച്ചകളോട് വി.ഡി.സതീശൻ പ്രതികരിച്ചത് ഇങ്ങനെ. സ്വന്തം മണ്ഡലമായ പറവൂരിൽ റോഡ് ഷോ നടത്തി വോട്ടര്‍മാർക്ക് നന്ദി പറഞ്ഞ ശേഷം തിരുവനന്തപുരത്തേക്ക് തിരിക്കാനായി എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സതീശന്റെ പ്രതികരണം. ‘കേരളത്തിന്റെ ചരിത്രത്തിൽ എന്റെ സിഗ്നേച്ചർ ഇട്ടിട്ടാണ് ഞാൻ പോകുന്നത്’ എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വികാരം യുഡിഎഫിന് അനുകൂലമായിരുന്നു എന്നും അത് അവരുടെ പ്രതികരണത്തിൽ നിന്ന് മനസിലായതുകൊണ്ടാണ് യു‍ഡിഎഫിന് വൻ വിജയം ലഭിക്കുമെന്ന് താൻ പറഞ്ഞതെന്നും സതീശൻ പ്രതികരിച്ചു. ‘‘80നും 90നും ഇടയിൽ സീറ്റുകൾ ജയിക്കുമെന്ന് ഉറപ്പായിരുന്നു. 15 സീറ്റുകൾ കടുത്ത മത്സരം നടക്കുന്നവയായി എഴുതി വച്ചിരുന്നു. അതിൽ 13 സീറ്റുകൾ ജയിച്ചു. കോന്നി, മണലൂർ എന്നിവയാണ് നഷ്ടപ്പെട്ടത്. അല്ലാതെ കൊട്ടക്കണക്കല്ല പറഞ്ഞത്’’, സതീശൻ പറഞ്ഞു. മുഖ്യമന്ത്രി ആരാണെന്ന് പാർട്ടി തീരുമാനിക്കേണ്ട കാര്യമാണെന്നും തർക്കമില്ലാതെ തീരുമാനം ഉണ്ടാകേണ്ടതാണെന്നും അദ്ദേഹം ചോദ്യങ്ങളോട് പ്രതികരിച്ചു.


Source link

Back to top button