NEWS

മുല്ലപ്പെരിയാറിൽ കേരളത്തിന് തിരിച്ചടി, വീണയ്ക്ക് വീണ്ടും സമൻസ്– പ്രധാനവാർത്തകൾ


ചോദ്യച്ചോർച്ചയ്ക്കു പിന്നാലെ റദ്ദാക്കിയ നീറ്റ് –യുജിയുടെ പുനഃപരീക്ഷ നടന്നതും സിഎംആർഎൽ–എക്സാലോജിക് കേസിൽ ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ് ലഭിച്ചതും ഇന്നത്തെ മുഖ്യവാർത്തകളിൽ ചിലതാണ്. ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രണത്തിൽ 6 പേർ കൊല്ലപ്പെട്ടതും വാർത്താ പ്രാധാന്യം നേടി. അറിയാം ഇന്നത്തെ പ്രധാനവാർത്തകൾ…സിഎംആർഎൽ–എക്സാോജിക് കേസിൽ ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സമൻസ്. ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്നാണ് നിർദേശം. 17ന് വീണയെ 9 മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.ചോദ്യച്ചോർച്ചയ്ക്കു പിന്നാലെ റദ്ദാക്കിയ നീറ്റ് –യുജിയുടെ പുനഃപരീക്ഷ നടന്നു. രാജ്യത്തെ 551 നഗരങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലുമായിട്ടായിരുന്നു പരീക്ഷ. ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5.15 വരെയായിരുന്നു പരീക്ഷാ സമയം. 22 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് 6.20 വരെ സമയം അനുവദിച്ചിരുന്നു. മേയ് മൂന്നിന് നടന്ന പരീക്ഷയ്ക്കു പിന്നാലെ, ചോദ്യപ്പേപ്പർ ചോർന്നെന്ന വിവരം പുറത്തായതോടെയാണ് പരീക്ഷ റദ്ദാക്കിയത്.


Source link

Back to top button