NATIIONAL

സഞ്ജു സാംസണിന്റെ ഫിറ്റ്നസ് പോര, മെച്ചപ്പെടാൻ വിരാട് കോലിയുടെ സഹായം തേടണം: ഉപദേശിച്ച് മഞ്ജരേക്കർ


മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനായി തകർപ്പൻ ബാറ്റിങ് പ്രകടനം തുടരുന്നതിനിടെ സഞ്ജു സാംസണ് ഉപദേശവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഫിറ്റ്നസ് മെച്ചപ്പെടുത്തുന്നതിനായി സഞ്ജു, വിരാട് കോലിയുടെ സഹായം തേടണമെന്ന് മഞ്ജരേക്കർ ഉപദേശിച്ചു. ചെന്നൈ സൂപ്പർ കിങ്സിലെ അരങ്ങേറ്റ സീസണിൽ‍ 10 മത്സരങ്ങളിൽനിന്ന് 402 റൺസാണ് സഞ്ജു ഇതുവരെ നേടിയത്. നീണ്ട കരിയറാണ് ലക്ഷ്യമെങ്കില്‍ സഞ്ജു ഫിറ്റ്നസില്‍ മാറ്റം കൊണ്ടുവരണമെന്നും മഞ്ജരേക്കർ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.ഓപ്പണിങ് ബാറ്റർ എന്നതിനു പുറമേ, ചെന്നൈയുടെ വിക്കറ്റ് കീപ്പർ കൂടിയായ സഞ്ജുവിന് ഫിറ്റ്നസ് നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും മഞ്ജരേക്കർ പറ‍ഞ്ഞു. ഡൽഹി ക്യാപിറ്റൽസിനെതിരെ കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തിൽ‍, 52 പന്തുകൾ നേരിട്ട സഞ്ജു 82 റൺസെടുത്താണു പുറത്തായത്. കാർത്തിക്ക് ശര്‍മയുമായി നിർണായക കൂട്ടുകെട്ടുണ്ടാക്കിയ മലയാളി താരം, ‘പ്ലേയർ ഓഫ് ദ് മാച്ച്’ പുരസ്കാരവും സ്വന്തമാക്കി. മത്സരത്തിൽ ചെന്നൈ എട്ടു വിക്കറ്റ് വിജയം നേടി.


Source link

Back to top button