BUSINESS
‘കളി മാറും’; ഒരു വർഷം 14000 കോടിയുടെ ലാഭം; ഫ്ലെക്സ് ഫ്യുവൽ കിറ്റുകൾ ഇന്ത്യയ്ക്ക് സമ്മാനിക്കുക വൻ സാമ്പത്തിക നേട്ടം

എഥനോൾ ഫ്യുവൽ കിറ്റുകൾ (FFVs) ഇന്ത്യയിൽ ഉടൻ അവതരിച്ചേക്കുമെന്ന് സൂചന. പെട്രോൾ വാഹനങ്ങളിൽ ഇവ ഘടിപ്പിച്ച് എഥനോൾ കൂടുതൽ അളവിൽ ബ്ലെൻഡ് ചെയ്ത ഇന്ധനം ഉപയോഗിക്കാമെന്നതാണ് നേട്ടം. ഇത് ഉപയോക്താക്കൾക്ക് ഇന്ധനച്ചെലവ് കുറയുന്നതിന് സഹായകമാകും. എന്നാൽ ഇതിനേക്കാളുപരി ഇന്ത്യയ്ക്ക് സഹസ്രകോടികളുടെ ലാഭമാണ് ഉണ്ടാകാൻ പോകുന്നത്.ഇന്ത്യയുടെ നേട്ടം ഇങ്ങനെ…ക്രൂഡ് ഓയിൽ ഇറക്കുമതി വൻ തോതിൽ കുറയുന്നതോടെ പ്രതിവർഷം ക്രൂഡ് ഇറക്കുമതി ഇനത്തിലുണ്ടാകുന്ന 14,000 കോടി രൂപ ലാഭിക്കാമെന്നാണ് പ്രാഥമിക കണക്കുകൾ നൽകുന്ന സൂചന. മാത്രമല്ല എഥനോൾ ഇന്ധന ഉപയോഗം 460 കോടി ലിറ്റർ വർധന നേടുമെന്നും പ്രൊജക്ഷനുണ്ട്.ഇൻഡസ്ട്രി പ്രൊപ്പോസൽ പ്രകാരം രാജ്യത്തെ ചെറിയ ശതമാനം ബി. എസ് -IV വാഹനങ്ങളിൽ ഫ്ലെക്സ് ഫ്യുവൽ കിറ്റ് ഘടിപ്പിച്ചാൽപ്പോലും പ്രതിവർഷം 460 കോടി ലിറ്റർ എഥനോൾ അധികമായി ഉപയോഗിക്കപ്പെടും. ഇവിടെ ആനുപാതികമായി പെട്രോൾ ഉപഭോഗം കുറയുന്നു എന്നു കൂടിയാണ് അർത്ഥമാക്കുന്നത്.ഇന്ത്യയിലെ പ്രധാന എഥനോൾ ഉല്പാദക സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കർണാടക, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കും ഇതിലൂടെ നേട്ടമുണ്ടാകും. കൂടുതൽ എഥനോൾ ഉപയോഗിക്കപ്പെടുന്നതോടെ ഒരു വർഷം 1.5 കോടി ബാരൽ ക്രൂഡ് ഓയിൽ ലാഭിക്കാൻ സാധിക്കും. സാമ്പത്തികമായി കണക്കാക്കുകയാണെങ്കിൽ ഇത്തരത്തിൽ ക്രൂഡ് ഓയിൽ ഇറക്കുമതി കുറയുന്നതിലൂടെ ഇന്ത്യയ്ക്ക് ഒരു വർഷം 1.5 ബില്യൺ ഡോളറുകളുടെ ലാഭം ഉണ്ടാക്കാൻ സാധിക്കും.ഇന്ത്യയുടെ ഊർജ്ജ സുരക്ഷയുമായി ബന്ധപ്പെട്ടും നിർണായകമായ ചുവടു വെയ്പ്പാണിത്. ഷുഗർ മില്ലുകൾ, ബയോ ഫ്യുവൽ പ്രൊഡ്യൂസിങ് കമ്പനികൾ തുടങ്ങിയവയ്ക്കും നേട്ടമുണ്ടാകും.വിദഗ്ധർ പറയുന്നു…ഫ്ലെക്സ് ഫ്യുവൽ കിറ്റുകൾ നടപ്പാക്കാനുള്ള ഏത് തരം തീരുമാനത്തെയും സ്വാഗതം ചെയ്യുന്നതായി ഇന്ത്യയിലെ പ്രമുഖ ഷുഗർ കമ്പനിയായ ശ്രീ രേണുക ഷുഗേഴ്സ് ഡയറക്ടർ അതുൽ ചതുർവേദി പറഞ്ഞു. അതേ സമയം ഏത് തരം നിർണായകമായ ചുവടു വെയ്പിന് മുമ്പും 100% എഥനോൾ ഡിസ്പെൻസിങ് സംവിധാനം ഉറപ്പാക്കേണ്ടതാണ്. തുടക്കത്തിൽ ഇത് കുറച്ച് പ്രദേശങ്ങളിൽ മാത്രം നടപ്പാക്കി, ഇൻഫ്രാസ്ട്രക്ചർ വികസിക്കുന്നതനുസരിച്ച് കൂടുതൽ ഏരിയകളിൽ ലഭ്യമാക്കുന്നത് ഉചിതമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.നിലവിലുള്ള ബി. എസ് IV വാഹനങ്ങളിൽ ഫ്ലെക്സ് ഫ്യുവൽ കിറ്റുകൾ ഘടിപ്പിക്കുന്നത് കൂടുതൽ എളുപ്പമാണെന്ന് ഓൾ ഇന്ത്യ ഡിസ്റ്റിലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വിജേന്ദ്ര സിങ് പറഞ്ഞു. ഇത്തരം വാഹനങ്ങളിൽ അത്യാധുനിക എമിഷൻ കൺട്രോൾ ടെക്നോളജിയുള്ളത് ഉയർന്ന എഥനോൾ ബ്ലെൻഡ് അഡോപ്ഷന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Source link


