test del 5 copy of del 3
അടുപ്പിച്ച് രണ്ട് അവധികൾ, കേരളത്തിലെ പമ്പുകളിൽ സ്റ്റോക്ക് കുറഞ്ഞു, വില വർധന ഉടനുണ്ടാകുമെന്ന കണക്കുകൂട്ടലിൽ ഡീലർമാർ

കൊച്ചി ∙ മേയ് ദിനമുൾപ്പെടെ രണ്ട് അവധികൾ അടുപ്പിച്ച് വന്നതിനാൽ സംസ്ഥാനത്ത് വീണ്ടും പമ്പുകളിൽ ഇന്ധന സ്റ്റോക്ക് കുറഞ്ഞു. മേയ് ദിനത്തിൽ ടെർമിനലുകളിൽ നിന്ന് ലോഡിങ് നടന്നിരുന്നില്ല. സാധാരണ പൊതുഅവധി വരുമ്പോൾ തൊട്ടടുത്ത ഞായറാഴ്ചകളിൽ ടെർമിനലുകൾ പ്രവർത്തിക്കാറുണ്ട്.ഇന്ത്യൻ ഓയിലിനും മറ്റും ഇരുമ്പനത്ത് നിന്നാണ് പാലക്കാട്ടേക്കും തിരുവനന്തപുരത്തേക്കുമുള്ള ലോഡ് പോകുന്നത്. പെട്രോൾ പമ്പുകളിലെ സ്റ്റോക്കിന്റെ അവസ്ഥ സെയിൽസ് ഓഫിസർമാർ നിരീക്ഷിച്ചശേഷമാണ് വിതരണം. 5000 രൂപയിലേറെ തുകയ്ക്ക് പെട്രോളും മറ്റും ഒരു ഫില്ലിങ്ങിൽ നൽകുന്നതിന് ഇപ്പോൾതന്നെ നിയന്ത്രണമുണ്ട്. വലിയ ജാറുകളിൽ പെട്രോൾ ബൾക്കായി വാങ്ങുന്നത് തടയാനാണ് നിയന്ത്രണം. എന്നാൽ ഡീസലിന് വിൽപന നിയന്ത്രണമില്ല.
Source link


