CINEMA
വിജയ് കോൺഗ്രസുമായി കൈകോർക്കുമോ? സസ്‌പെൻസ് നിറച്ച് തമിഴ്നാട്, സാദ്ധ്യതകൾ ഇങ്ങനെ

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അഞ്ചു പതിറ്റാണ്ടായി നിലനിന്നിരുന്ന ദ്രാവിഡ രാഷ്ട്രീയ സമവാക്യങ്ങളെ തകർത്തെറിഞ്ഞുകൊണ്ടാണ് കന്നി അങ്കത്തിൽ വിജയ്‍യുടെ തമിഴക വെട്രി കഴകം ചരിത്ര വിജയം നേടിയത്. 234 മണ്ഡലങ്ങളിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ 107 സീറ്റുകൾ സ്വന്തമാക്കി ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. ഇതോടെ സംസ്ഥാനത്തെ അടുത്ത സർക്കാർ രൂപീകരണത്തിന് ടിവികെയുടെ പങ്ക് നിർണായകമാകും. ഭരണകക്ഷിയായ ഡിഎംകെ 74 സീറ്റുകളുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ 52 സീറ്റുകൾ നേടിയ എഐഎഡിഎംകെ മൂന്നാം സ്ഥാനത്തായി. ഡിഎംകെ സഖ്യത്തിലുള്ള കോൺഗ്രസ് അഞ്ച് സീറ്റും എഐഎഡിഎംകെ സഖ്യത്തിലുള്ള പിഎംകെ നാല് സീറ്റുമാണ് നേടിയത്. 107 സീറ്റുകൾ നേടി ഒന്നാം സ്ഥാനത്തെത്തിയെങ്കിലും, കേവല ഭൂരിപക്ഷമായ 118 സീറ്റിൽ നിന്ന് ടിവികെ ഏതാനും സീറ്റുകൾ അകലെയാണ്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ പുതു അദ്ധ്യായം രചിച്ച ഈ വിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാവുകയാണ്. സഖ്യ സാധ്യതകളെക്കുറിച്ചുള്ള തീവ്രമായ ചർച്ചകളാണ് ഉടലെടുക്കുന്നത്. ഭൂരിപക്ഷം നേടാൻ ടിവികെ മറ്റ് ചെറിയ പാർട്ടികളുടെ പിന്തുണ തേടാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിവരം.
Source link


