test del 5 copy of del 3

‘തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിട വാങ്ങുന്നു’; ചവറയിൽ ഇനി മത്സരിക്കാനില്ലെന്ന് സുജിത് വിജയൻപിള്ള


കൊല്ലം ∙ തിരഞ്ഞെടുപ്പുകളിൽ ഇനി മത്സരിക്കാനില്ലെന്ന് ചവറയിലെ എൽഡിഎഫ് സ്ഥാനാർഥിയും എംഎൽഎയും ആയിരുന്ന സുജിത് വിജയൻപിള്ള. വോട്ടർമാർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള ഫെയ്സ്ബുക് പോസ്റ്റിലാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിടവാങ്ങുന്നുവെന്ന് സുജിത് പ്രഖ്യാപിച്ചത്. സുജിത് വിജയൻപിള്ളയുടെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണരൂപംവികസന-ക്ഷേമ പ്രവർത്തനങ്ങളും അതിന് നൽകിയ നേതൃത്വവും ചവറ മണ്ഡലത്തിലെ ജനങ്ങൾ വിസ്മരിക്കില്ലെന്നാണ് വിശ്വാസം. പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്റെ സാന്നിധ്യവും ഇടപെടലും തുടർന്നും ഉണ്ടാകും. രണ്ടുപ്രാവശ്യം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പങ്കെടുത്തു. ഇനി ചവറയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിട വാങ്ങുന്നു. കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ സാധാരണക്കാർ ഉൾപ്പെടെയുള്ള ജനങ്ങൾ, ഗുരുജനങ്ങൾ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, കഴിഞ്ഞ രണ്ടുമാസമായി എന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് അഹോരാത്രം പണിയെടുത്ത ഇടതുപക്ഷ സഖാക്കൾ, എനിക്ക് വോട്ട് ചെയ്തവർ തുടങ്ങി എല്ലാവർക്കും നന്ദി എന്ന ഒറ്റവാക്കിൽ എന്റെ സ്നേഹം അറിയിക്കുന്നു.


Source link

Back to top button