BUSINESS

4000 കോടിയുടെ ആണവ ധാതുക്കൾ പുറത്തെടുക്കും, ഇവി മുതൽ ഡ്രോണുകൾക്ക് വരെ കരുത്ത്, ‘സാധ്യതകളുടെ ഇടനാഴി’ തീർക്കാൻ കേരളം


കൊല്ലം ∙ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽസ് കോറിഡോറിന്റെ ഭാഗമായി, ചവറ കെഎംഎംഎലിൽ ഭൂമിക്കടിയിൽ സൂക്ഷിച്ചിരിക്കുന്ന മോണസൈറ്റ് അടങ്ങിയ ആണവ ധാതുക്കളുടെ ശേഖരം പുറത്തെടുക്കും. ഇതിൽ നിന്നു നിയൊഡൈമിയം ഉൾപ്പെടെ അപൂർവ ധാതുക്കൾ വേർതിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാനാവശ്യമായ പ്ലാന്റ് സ്ഥാപിക്കാൻ സ്വകാര്യ കമ്പനികളിൽ നിന്നടക്കം കെഎംഎംഎൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തു തന്നെ ടെൻഡർ ക്ഷണിച്ചു.കരിമണലിൽ നിന്നു ടൈറ്റാനിയം ഡയോക്സൈഡ്, ടൈറ്റാനിയം സ്പോഞ്ച് എന്നിവ ഉൽപാദിപ്പിച്ചതിനു ശേഷമുള്ള അവശിഷ്ടങ്ങളിൽ വൻതോതിൽ മോണസൈറ്റ് ഉൾപ്പെടെയുള്ള ആണവ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഏതാണ്ട് 4000 കോടി രൂപയുടെ മൂല്യമുള്ള ഒന്നേകാൽ ലക്ഷം ടൺ വരുന്ന ശേഖരം കെഎംഎംഎലിലെ മിനറൽ സെപ്പറേഷൻ യൂണിറ്റിൽ ഭൂമിക്കടിയിൽ പ്രത്യേകം അറകളിലായാണ് അതീവ സുരക്ഷയോടെ സൂക്ഷിച്ചിരിക്കുന്നത്.വൈദ്യുത വാഹനങ്ങൾ, കാറ്റാടി യന്ത്രങ്ങൾ, വിമാനം, മൊബൈൽ ഫോണുകൾ, ഡ്രോണുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്കാവശ്യമായ മാഗ്നറ്റുകളുടെ (കാന്തം) നിർമാണത്തിനു മോണസൈറ്റിൽ അടങ്ങിയിരിക്കുന്ന നിയൊഡൈമിയം എന്ന അപൂർവധാതു ആവശ്യമാണ്. ഇവയ്ക്കു പുറമേ തോറിയം, സ്കാൻഡിയം ഉൾപ്പെടെ വേർതിരിച്ചെടുക്കുന്ന പ്രത്യേക കേന്ദ്രമാണു കോറിഡോറിന്റെ ഭാഗമായി പിണറായി സർക്കാർ 42,000 കോടി രൂപ നിക്ഷേപം പ്രതീക്ഷിച്ച് അവസാന ബജറ്റിൽ പ്രഖ്യാപിച്ചത്. കോറിഡോറിന്റെ ആദ്യഘട്ടമെന്നോണം യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് 100 കോടി വകയിരുത്തി.രാജ്യത്തെ ആവശ്യത്തിന് നിയൊഡൈമിയം ഓക്സൈഡ് ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. റെയർ എർത്ത് പെർമനന്റ് മാഗ്നറ്റുകളുടെ ഉൽപാദനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ അടുത്തിടെ 7280 കോടി രൂപയുടെ പിഎൽഐ (പെർഫോമൻസ് ലിങ്ക്ഡ് ഇൻസന്റീവ്) പദ്ധതി പ്രഖ്യാപിച്ചിരുന്നു. നിയൊഡൈമിയം മാഗ്നറ്റ് നിർമാണ യൂണിറ്റുകൾ ഉൾപ്പെടെയുള്ളവയ്ക്കു സബ്സിഡി നൽകുന്നതിനൊപ്പം സ്റ്റാർട്ടപ്പുകൾക്കു വിപണിയും ഒരുക്കുകയാണു ലക്ഷ്യം.കേരളത്തിൽ കൊല്ലം, ആലപ്പുഴ ജില്ലകളിലെയും ഒഡീഷയിലെയും തീരപ്രദേശത്തെ ധാതുമണൽ ഉപയോഗിക്കാനാവുംവിധം വിവിധയിടങ്ങളിൽ നിയോഡൈമിയം മാഗ്നറ്റ് നിർമാണ യൂണിറ്റുകൾ ആരംഭിക്കാൻ കേന്ദ്ര സർക്കാർ 1900 കോടി രൂപ നീക്കിവച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് എൽഡിഎഫ് സർക്കാരും പിന്നാലെ യുഡിഎഫ് സർക്കാരും കോറിഡോറുകൾ ആവിഷ്കരിച്ചത്.സ്വകാര്യ കമ്പനികൾ വരും


Source link

Back to top button