test del 5 copy of del 3

‘പിരായിരി എംഎൽഎ’ വെറുമൊരു ട്രോളല്ല; പാലക്കാട്ടെ രാഷ്ട്രീയത്തിൽ പിരായിരിക്കു പ്രസക്തിയേറെ


പിരായിരി ∙ സമൂഹമാധ്യമങ്ങളിലെ ട്രോളാണ് ‘പിരായിരി എംഎൽഎ’. എന്നാൽ, പാലക്കാട്ടെ രാഷ്ട്രീയത്തിൽ പിരായിരിക്കു പ്രസക്തിയേറെ. കഴിഞ്ഞ 3 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് ജയിച്ചത് ഇവിടത്തെ വോട്ടെണ്ണുമ്പോഴാണ്. പാലക്കാട് നഗരസഭയിൽ ബിജെപി ഉയർത്തുന്ന ലീഡ് പിരായിരി എണ്ണുമ്പോഴാണ് മറികടക്കുന്നത്. ഇത്തവണയും അതുതന്നെ സംഭവിച്ചു.പഞ്ചായത്തുകളിൽ വോട്ട് കൂട്ടി ബിജെപി  പിരായിരി ∙ 2024ൽ നടന്ന ഉപതിരഞ്ഞെടുപ്പിനെക്കാൾ ഇത്തവണ പാലക്കാട് മണ്ഡലത്തിലെ പഞ്ചായത്തുകളിൽ വോട്ട് കൂട്ടി ബിജെപി. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ സി.കൃഷ്‌ണകുമാറിനു പിരായിരി പഞ്ചായത്തിൽ നിന്ന് 5342 വോട്ടാണ് ആകെ ലഭിച്ചത്. ഇത്തവണ അത് 7257 വോട്ടായി വർധിപ്പിച്ചു. മാത്തൂർ പഞ്ചായത്തിൽ നിന്നു 3059 വോട്ടുകൾ മാത്രമാണു കഴിഞ്ഞതവണ ബിജെപിക്കു നേടാനായത്. എന്നാൽ, ഇത്തവണ അത് 4578 വോട്ടായി ഉയർത്തി. കണ്ണാടി പഞ്ചായത്തിൽ നിന്ന് ഉപതിരഞ്ഞെടുപ്പിൽ 3618 വോട്ട് നേടിയ ബിജെപി ഇത്തവണ അത് 5279 വോട്ടായി ഉയർത്തി. ഒന്നരവർഷത്തിനുള്ളിൽ 5095 വോട്ടാണു ബിജെപി 3 പഞ്ചായത്തുകളിൽ നിന്നായി വർധിപ്പിച്ചത്.രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കും പാലക്കാട് നഗരസഭാംഗം എം.പ്രശോഭിനും എതിരെയുള്ള പീഡനക്കേസുകൾ പാലക്കാട്ട് പ്രചാരണത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സൂചിപ്പിച്ചെങ്കിലും അതൊന്നും എൻഡിഎക്കുള്ള വോട്ടായില്ല. നിശ്ശബ്ദ പ്രചാരണ ദിവസം വോട്ടിനു പണം ആരോപണം ഉയർന്നതും ബിജെപിയെ ഉലച്ചു. ഇക്കാര്യത്തിൽ സ്ഥാനാർഥിയുടെ പ്രതികരണവും ക്ഷീണമുണ്ടാക്കിയതായി പാർട്ടി വൃത്തങ്ങളിൽ ചർച്ചയുണ്ട്. പാർട്ടിയുടെ സംഘടനാശക്തിയും ശോഭാ സുരേന്ദ്രന്റെ വ്യക്തിപ്രഭാവവും കൂടിയാകുമ്പോൾ ഇത്തവണ പാലക്കാട് പിടിച്ചടക്കാമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷയെങ്കിലും പാളി. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പാർട്ടിയും സ്ഥാനാർഥിയും രണ്ടുവഴിക്കാണെന്ന ആരോപണം ശക്തമായിരുന്നു.


Source link

Back to top button