BUSINESS

കുറഞ്ഞ ചെലവ്, ‘വിപ്ലവം’; എഥനോൾ കിറ്റുകൾ വിപണിയിലേക്ക്, പെട്രോൾ വാഹനവും എഥനോളിൽ ഓടും, സാധാരണക്കാർക്കും നേട്ടം


പെട്രോൾ വാഹനങ്ങളെ എഥനോളിലേക്ക് മാറ്റാൻ സഹായിക്കുന്ന എഥനോൾ കൺവേർഷൻ കിറ്റ് ( Ethanol Conversion Kits ) എന്ന ആശയം ഇന്ത്യയിൽ വിപ്ലവം സൃഷ്ടിച്ചേക്കും. ഇത് യാഥാർത്ഥ്യമായാൽ E85 (85% എഥനോൾ +15% പെട്രോൾ), E100 (100% എഥനോൾ) ഇന്ധന വേരിയന്റുകൾ ഇപ്പോൾ കേരളത്തിലെയടക്കം നിരത്തുകളിലുള്ള പെട്രോൾ വാഹനങ്ങളിൽ ഉപയോഗിക്കാൻ സാധിക്കും. വില കുറവാണെന്ന എഥനോൾ ഇന്ധനത്തിന്റെ നേട്ടം സാധാരണക്കാരിലേക്കു പോലും എത്തും എന്നതാണ് പ്രത്യേകത. 15,000 രൂപയ്ക്ക് ഇത്തരമൊരു കിറ്റ് ലഭ്യമാക്കാമെന്നാണ് കണക്കാക്ക്എന്താണ് എഥനോൾ കൺവേർഷൻ കിറ്റ്?നിലവിലെ സാധാരണ പെട്രോൾ വാഹനങ്ങളുടെ എൻജിൻ കൃത്യമായ അളവിൽ പെട്രോൾ പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പെട്രോളിലേക്ക് കൂടുതൽ അളവിൽ എഥനോൾ ചേരുമ്പോൾ ആ ഇന്ധനത്തിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടാകും. ഇതിനാൽ സാധാരണ പെട്രോൾ എൻജിനുകൾക്ക് നേരിട്ട് ഇത്തരം ഫ്യുവൽ വേരിയന്റുകൾ ഉപയോഗിക്കാൻ സാധിക്കുകയില്ലഅങ്ങനെ ചെയ്യണമെങ്കിൽ വാഹനത്തിന്റെ ഫ്യുവൽ ഡെലിവറി, എൻജിൻ മാനേജ്മെന്റ് സംവിധാനം എന്നിയിലെല്ലാം മാറ്റം വരുത്തേണ്ടി വരും. ഇന്ധനത്തിലെ ആകെ എഥനോളിന്റെ അളവ് തിരിച്ചറിയുന്നതിനുള്ള എഥനോൾ സെൻസർ, ഫ്യുവൽ ഇൻജെക്ഷൻ സിസ്റ്റത്തിലെ മാറ്റം, തുരുമ്പു പിടിക്കാത്ത വിധം ഇന്ധന വിതരണ പൈപ്പുകൾ അടക്കം മാറ്റേണ്ടി വരും. ഇതെല്ലാം സാധ്യമാക്കുന്നവയാണ് എഥനോൾ കൺവേർഷൻ കിറ്റുകൾ . ഇന്ത്യയിൽ ലഭ്യമോ?എഥനോൾ കൺവെർഷൻ കിറ്റുകൾ എന്ന നൂതന ആശയം മുന്നോട്ടു വെച്ചത് ഇന്ത്യൻ ഷുഗർ & ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷനാണ് (ISMA). ഇത്തരം കിറ്റുകൾ പരമാവധി 15,000 രൂപയ്ക്ക് വില്പന നടത്താമെന്ന് ISMA ഡയറക്ടർ ജനറൽ ദീപക് ബല്ലാനി പറഞ്ഞു.നിലവിൽ ISMA, ഡൽഹി ഐ.ഐ.ടിയുമായി ചേർന്ന് എഥനോൾ കിറ്റുകളുടെ പരീക്ഷണം നടത്തുന്നുണ്ട്. ബി.എസ് 4 നിലവാരത്തിലുള്ള മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയറിൽ ഈ പരീക്ഷണം വിജയമാണ്. E20 മുതൽ E100 വരെ വിവിധ എഥനോൾ ബ്ലെൻഡ് ഫ്യുവൽ വേരിയന്റുകൾ ഉപയോഗിച്ചായിരുന്നു പരീക്ഷണം. വാഹനം 10,000 കിലോമീറ്ററിലധികം ഇപ്രകാരം പരീക്ഷണ ഓട്ടം നടത്തിയിട്ടും എൻജിന് യാതൊരു വിധത്തിലുള്ള തകരാറും ഉണ്ടായിട്ടില്ല. അതേ സമയം ഇന്ത്യയിൽ എഥനോൾ കൺവർഷൻ കിറ്റുകൾ പരീക്ഷണ ഘട്ടത്തിലാണ്. ഇവ വാണിജ്യപരമായി വില്പന നടത്തുന്നതിനുള്ള ഔദ്യോഗികാനുമതി ആർക്കും നൽകിയിട്ടില്ല. എന്നാൽ വൈകാതെ ഇത്തരം ലൈസൻസുകൾ നൽകിത്തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ലാഭകരമോ?ഭാവിയിൽ എഥനോൾ ഇന്ധനത്തിന് വില കുറയുന്നതോടെ എഥനോൾ കിറ്റുകൾ കൂടുതൽ ലാഭകരമായി മാറിയേക്കും. എന്നാൽ കിറ്റിന് വേണ്ടി വരുന്നത് 15,000 രൂപയെന്ന് കണക്കാക്കിയാലും ഇതിലുമധികം തുക ചിലവ് വന്നേക്കാം. മെക്കാനിക്കൽ സർവീസിങ് ചാർജ്ജ്, വിവിധ വാഹന മോഡലുകളുടെ പ്രത്യേക ഘടകങ്ങൾക്ക് ആവശ്യമായ ചിലവുകൾ, സർട്ടിഫിക്കേഷൻ, ഇൻസ്പെക്ഷൻ ചിലവുകൾ തുടങ്ങിയവയും കണക്കിലേടുക്കേണ്ടതായി വരും. ഇന്ത്യയും, എഥനോൾ വിപ്ലവവുംഅടുത്തിടെയാണ് ഇന്ത്യയിൽ E100 ഇന്ധനം അഥവാം 100% എഥനോൾ ഇന്ധനമായി ഔദ്യോഗികമായി അവതരിപ്പിച്ചത്. ഇതിന് സാധാരണ പെട്രോളിനേക്കാൾ ലിറ്ററിന് 20 രൂപയോളം കുറവാണ്. അതേ സമയം, എഥനോൾ ഇന്ധനത്തിന്റെ മൈലേജ് 15-20% കുറവായിരിക്കും. ഫലത്തിൽ വിലയിലെ കുറവ് മൈലേജ് കുറയുന്നതിനാൽ വലിയ നേട്ടം നൽകുന്നില്ല. എന്നാൽ സ്ഥിരമായി ഇന്ധനം ഉപയോഗിക്കുമ്പോൾ ഈ വ്യത്യാസം കോമ്പൗണ്ട് ചെയ്യപ്പെടുകയും സാമ്പത്തിക നേട്ടം നൽകുകയും ചെയ്യും. മാത്രമല്ല സാങ്കേതിക വിദ്യകളുടെ വികാസം കൂടുതൽ മൈലേജ് നൽകാനുള്ള സാധ്യതകളും അധികരിച്ചു നിൽക്കുന്നു. എഥനോൾ ഇന്ധനത്തിന്റെ ഉപയോഗം കൂടുമ്പോൾ രാജ്യത്തെ ക്രൂഡ് ഇറക്കുമതിച്ചെലവ് കുറയുകയാണ് ചെയ്യുക. ഇത് സർക്കാരിന് ഭീമമായ സാമ്പത്തിക ലാഭം നൽകും. ഇവിടെ ഫ്ലെക്സ് ഫ്യുവലിന്റെ വില കുറയാനുള്ള സാധ്യതകളും നില നിൽക്കുന്നു. സാധാരണ പെട്രോളിനേക്കാൾ പകുതിയായി വരെ വില കുറയാനുള്ള സാധ്യതകളാണുള്ളത്. നിലവിൽ മാരുതി വാഗൺ ആർ ഫ്ലെക്സ് ഫ്യുവൽ എന്ന വാഹന മോഡലിൽ മാത്രമാണ് E20 മുതൽ E100 വരെയുള്ള ഫ്ലെക്സ് ഫ്യുവൽ ഉപയോഗിക്കാൻ സാധിക്കുക. രാജ്യത്തെ റെഗുലേഷൻസ് പ്രകാരം ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ വാഹനത്തിൽ E85 വരെ മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുന്നത്.അതായത് രാജ്യത്ത് പുതിയതായി ഇറങ്ങാൻ പോകുന്ന വാഹനങ്ങളിലാണ് E85, E100 ഇന്ധനം ഉപയോഗിക്കാൻ കഴിയുക എന്ന സാഹചര്യമാണുള്ളത്. ഇവിടെയാണ് എഥനോൾ കൺവേർഷൻ കിറ്റുകൾ വിപ്ലവ സാധ്യതകൾ മുന്നോട്ടു വെക്കുന്നത്.


Source link

Back to top button