test del 5 copy of del 3
മോദി vs മമത/പിണറായി; ഇറാൻ vs ട്രംപ്, ആര് വാഴും? ആര് വീഴും? നെഞ്ചിൽ ടെൻഷൻ ‘തീ’, ഓഹരി, സ്വർണം, എണ്ണ എങ്ങോട്ട്?

ബംഗാളിൽ മമതാ ബാനർജി വീഴുമോ? കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമോ? നീണ്ട ഇടവേളയ്ക്കുശേഷം ഓഹരി വിപണികൾ ഇന്ന് വീണ്ടും തുറക്കാനിരിക്കേ, നിക്ഷേപകരുടെ നെഞ്ചിൽ ടെൻഷൻ ‘തീ’ ആളിക്കത്തുന്നു. എന്താണ് ‘ബിജെപിക്ക് ഓഹരി വിപണിയിൽ കാര്യം?’കേന്ദ്രം ഭരിക്കുന്ന പാർട്ടി കൂടുതൽ കരുത്താർജ്ജിക്കുന്നത് ഓഹരി നിക്ഷേപകർക്കും ഇഷ്ടമാണ്. അതാണ് അവർ ആഗ്രഹിക്കുന്നതും. ഇന്ന് ബിജെപിക്കൊടി കൂടുതൽ ഉയരത്തിൽ പാറിയാൽ, ഓഹരി വിപണിയും കസറും. മറിച്ച്, ബിജെപിക്ക് അടിപതറിയാൽ ഓഹരി വിപണിക്കതു നിരാശയുമാകും. ഹോർമുസിൽ ഇറാന്റെ ‘നിയന്ത്രണവും ഭരണവും’ ഒരുകാരണവശാലും സമ്മതിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിന്റെ ഇരുവശത്തുമായി കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ യുഎസ് ‘മോചിപ്പിക്കുമെന്ന്’ ട്രംപ് പറഞ്ഞു. ഈ ദൗത്യത്തിന് ട്രംപ് ‘പ്രോജക്ട് ഫ്രീഡം’ എന്ന പേരുമിട്ടു.
Source link


