CINEMA

ശി​വ​കാ​ർ​ത്തി​കേ​യ​ന്റെ​ സി​യോൺ ; സ​ഹോ​ദ​രി​യാ​യി​ മാ​ള​വി​ക​ ​മ​നോ​ജ്


നായിക ഭാഗ്യശ്രീ ബോർസ ശി​വ​കാ​ർ​ത്തി​കേ​യ​ൻ​ ​നാ​യ​ക​നാ​യി​ ​ശി​വ​കു​മാ​ർ​ ​മു​രു​കേ​ശ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സി​യോ​ൺ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​നാ​യി​ക​യാ​യി​ ​ഭാ​ഗ്യ​ശ്രീ​ ​ബോ​ർ​സെ​യും​ ​സ​ഹോ​ദ​രി​യാ​യി​ ​മ​ല​യാ​ള​ ​താ​രം​ ​ മാ​ള​വി​ക​ ​മ​നോ​ജും​ ​എ​ത്തു​ന്നു.​ ​
ത​മി​ഴി​ൽ​ ​മാ​ള​വി​ക​യെ​ ​തേ​ടി​ ​വ​രു​ന്ന​തെ​ല്ലാം​ ​മി​ക​ച്ച​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്.​ ​ഹ​ബീ​ബി,​ ​ജോ​ ​എ​ന്ന​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​തി​ള​ങ്ങി​യ​ ​താ​രം​ ​ആ​ണ് ​മാ​ള​വി​ക.​ ​മാ​ള​വി​ക​ ​നാ​യി​ക​യാ​യി​ ​പോ​യ​വ​ർ​ഷം​ ​റി​ലീ​സ് ​ചെ​യ്ത​ ​ആ​ൺ​ ​പാ​വം​ ​പൊ​ല്ലാ​ത്ത​ത് ​വ​ൻ​ ​വി​ജ​യം​ ​നേ​ടി​യി​രു​ന്നു.​ ​
ജോ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ത​മി​ഴ് ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ച​ ​മാ​ള​വി​ക​യ്ക്ക് ​സു​ചി​ത്ര​ ​എ​ന്ന​ ​ക​ഥാ​പാ​ത്രം​ ​ഏ​റെ​ ​ആ​രാ​ധ​ക​രെ​ ​സ​മ്മാ​നി​ച്ചു.​ര​വി​ ​മോ​ഹ​ൻ,​ ​എ​സ്.​ ​ജെ.​ ​സൂ​ര്യ,​ ​അ​ർ​ജു​ൻ​ ​അ​ശോ​ക​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ച്ച​ ​ബ്രോ​കോ​ഡ് ​ആ​ണ് ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം.​ ​ജി.​വി​ ​പ്ര​കാ​ശി​ന്റെ​ ​നാ​യി​ക​യാ​യി​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ഒ​രു​ങ്ങു​ക​യാ​ണ് ​മാ​ള​വി​ക.​ ​
പ്ര​കാ​ശ​ൻ​ ​പ​റ​ക്ക​ട്ടെ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​മ​ല​യാ​ള​ത്തി​ൽ​ ​അ​ഭി​ന​യ​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ച​ ​മാ​ള​വി​ക​യു​ടെ​ ​മ​റ്റു​ ​ശ്ര​ദ്ധേ​യ​ ​ചി​ത്ര​ങ്ങ​ൾ​ ​ആ​ന​ന്ദ് ​ശ്രീ​ബാ​ല​യും​ ​സു​മ​തി​ ​വ​ള​വു​മാ​ണ്.​ ​അ​തേ​സ​മ​യം​ ​ബ്ളോ​ക് ​ബ​സ്റ്റ​ർ​ ​ഹി​റ്റാ​യ​ ​അ​മ​ര​നു​ശേ​ഷം​ ​ക​മ​ൽ​ഹാ​സ​ന്റെ​ ​രാ​ജ്ക​മ​ൽ​ ​ഫി​ലിം​സ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​ആ​ണ് ​സി​യോ​ൺ.​ ​ഗ്രാ​മീ​ണ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​മാ​സ് ​ആ​ക്ഷ​ൻ​ ​ഫാ​മി​ലി​ ​എ​ന്റ​ർ​ടെ​യ്‌​ന​റി​ന് ​സ​ന്തോ​ഷ് ​നാ​രാ​യ​ണ​ൻ​ ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്നു.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​വി​വേ​ക് ​വി​ജ​യ​കു​മാ​ർ.


Source link

Back to top button