SPORTS

വനിതാ ലോകകപ്പിൽ ഇന്ത്യൻ വിജയക്കുതിപ്പ്, ഗ്രൂപ്പിൽ ഒന്നാമത്; സ്മൃതി മന്ഥനയ്‌ക്കും ഷഫാലി വർമയ്‌ക്കും അർധ സെഞ്ചറി


ലീഡ്സ് ∙ വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ വിജയക്കുതിപ്പു തുടർന്ന് ടീം ഇന്ത്യ. രണ്ടാം മത്സരത്തിൽ നെതർലൻഡ്സിനെ 95 റൺസിന് തോ‍ൽപിച്ച ഇന്ത്യ, ഗ്രൂപ്പ് എയി‍ൽ ഒന്നാം സ്ഥാനത്തെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ സ്മൃതി മന്ഥന (47 പന്തിൽ 74), ഷഫാലി വർമ (38 പന്തിൽ 55) എന്നിവരുടെ അർധ സെഞ്ചറിക്കരുത്തിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് നേടി. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണിത്. മറുപടി ബാറ്റിങ്ങിൽ നെതർലൻഡ്സിന്റെ പോരാട്ടം 114 റൺസിൽ അവസാനിച്ചു. സ്കോർ: ഇന്ത്യ 20 ഓവറിൽ 5ന് 209. നെതർലൻഡ്സ് 17.3 ഓവറിൽ 114ന് പുറത്ത്. സ്മൃതിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. 21ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.


Source link

Back to top button