NEWS
‘ഞാൻ അല്ലാതെ മറ്റാരുണ്ട്?’; പിണറായിയുടെ ചിത്രം മുദ്രാവാക്യത്തിനൊപ്പം ചേർന്നപ്പോൾ ആളുകൾ വായിച്ചത് ഇങ്ങനെ

തിരുവനന്തപുരം ∙‘ മറ്റാരുണ്ട്, എൽഡിഎഫ് അല്ലാതെ’ എന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യം തിരിച്ചടിച്ചെന്ന് സിപിഐ. പിണറായിയുടെ ചിത്രം ഈ മുദ്രാവാക്യത്തിനൊപ്പം വന്നപ്പോൾ ‘ഞാൻ അല്ലാതെ മറ്റാരുണ്ട് ?’ എന്നാണ് ജനം അതിനെ എടുത്തതെന്ന രൂക്ഷവിമർശനം സിപിഐ സംസ്ഥാന കൗൺസിലിൽ ഉയർന്നു. കൂട്ടായ ചർച്ചയില്ലാതെ തീരുമാനങ്ങളെടുക്കുന്ന ശൈലി സിപിഎം അവസാനിപ്പിക്കണെന്ന ആവശ്യം യോഗത്തിൽ ഉണ്ടായി.തിരഞ്ഞെടുപ്പ് തോൽവി വിശകലനം ചെയ്ത് സിപിഐ സംസ്ഥാന നിർവാഹകസമിതി തയാറാക്കിയ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ പിണറായി വിജയനെതിരെ കടുത്ത വിമർശനമുണ്ടായി. എല്ലാം പിണറായി തീരുമാനിക്കുമെന്ന അവസ്ഥ സിപിഎമ്മിനെയും എൽഡിഎഫിനെയും ഈ പതനത്തിലെത്തിച്ചു. ഇതിനെതിരെ സിപിഐ ഉയർത്തിയ മുന്നറിയിപ്പുകൾ ഫലം ചെയ്തില്ല. പറച്ചിലിനപ്പുറം സിപിഎമ്മിനെ തിരുത്താൻ കഴിയാത്ത പാർട്ടിയായി സിപിഐ മാറി.
Source link


