NEWS

‘ടെലിഗ്രാമിൽ നടക്കുന്നത് ‌ഞെട്ടിക്കുന്ന കാര്യങ്ങൾ’; വിലക്കിനെ ട്രോൾ ചെയ്ത് ടെലിഗ്രാം


ന്യൂഡൽഹി ∙ മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമിൽ നടക്കുന്ന കാര്യങ്ങൾ ഞെട്ടിക്കുന്നതാണെന്നും, അതിന്റെ വിശദവിവരങ്ങൾ ഇന്നു ഹാജരാക്കുമെന്നും കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ.നീറ്റ്–യുജി പുനഃപരീക്ഷയ്ക്കു മുന്നോടിയായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക വിലക്കിനെതിരെ ടെലിഗ്രാം നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിഷയത്തിൽ സർക്കാരിന്റെ വിശദമായ പ്രതികരണം കോടതി തേടി. കേന്ദ്രത്തിന്റെ മറുപടി വരുന്നതുവരെ വിലക്കു നീക്കണമെന്നായിരുന്നു ടെലിഗ്രാമിന്റെ ആവശ്യമെങ്കിലും കോടതി അംഗീകരിച്ചില്ല. കേസ് ഇന്ന് ഉച്ചയ്ക്ക് 2.30ന് വീണ്ടും പരിഗണിക്കും.ഐടി നിയമത്തിൽ 69എ വകുപ്പ് പ്രകാരം നിശ്ചിത വിവരം മാത്രം തടയാനാണ് നിയമം അനുവദിക്കുന്നത്, ഒരു പ്ലാറ്റ്ഫോം മുഴുവനായും വിലക്കാൻ വ്യവസ്ഥയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Source link

Back to top button