NEWS
ഇ85 ഇന്ധനം അടിച്ചപ്പോൾ പെട്രോൾ ടാങ്കിൽ തേനീച്ചക്കൂട്ടം പൊതിഞ്ഞു! വൈറല്‍ വിഡിയോയുടെ യാഥാർഥ്യം

കേന്ദ്ര സർക്കാർ പുതുതായി പുറത്തിറക്കിയ ഇ85 (85% എഥനോൾ അടങ്ങിയ ഇന്ധനം) ഇന്ധനത്തെക്കുറിച്ച് വലിയ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ഇതിനിടയിലാണ് ജനങ്ങളെയാകെ അമ്പരപ്പിക്കുന്ന തരത്തിലുള്ള ഒരു ദൃശ്യം സമൂഹമാധ്യമങ്ങളിൽ കാട്ടുതീ പോലെ പടരുന്നത്.പെട്രോൾ പമ്പിൽ വെച്ച് ബൈക്കിലേക്ക് ഇ85 ഇന്ധനം നിറയ്ക്കുമ്പോൾ ടാങ്കിന് ചുറ്റും വൻതോതിൽ തേനീച്ചകളെത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എഥനോളിന്റെ ‘മധുരം’ കാരണമാണ് തേനീച്ചകൾ എത്തിയതെന്ന അവകാശവാദത്തോടെയാണ് എക്സ് (ട്വിറ്റർ), ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ ഈ വിഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. ഈ വിഡിയോയുടെ യാഥാർഥ്യം പരിശോധിക്കാം.വാസ്തവം എന്താണ്?
Source link


