test del 5 copy of del 3
ഉളുപ്പുണ്ടോ തള്ളേ കുറച്ചെങ്കിലും, പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട: ദർഫ ഷിയാസ്

മോഡലും നടനുമായ ഷിയാസ് കരീമിനെതിരെ ഉയർന്ന ലൈംഗികാരോപണ വിവാദത്തിൽ ഭർത്താവിന് പൂർണ പിന്തുണയുമായി ഭാര്യ ദർഫ രംഗത്ത്. അറുപത് വയസ്സുള്ള ഒരു സ്ത്രീ നൽകിയ പരാതിക്ക് പിന്നാലെ ഷിയാസിന്റെതെന്ന പേരിൽ പ്രചരിച്ച ശബ്ദസന്ദേശങ്ങൾ എഡിറ്റ് ചെയ്തതാണെന്നും തങ്ങളുടെ കൈവശം എല്ലാ തെളിവുകളുമുണ്ടെന്നും ദർഫ വ്യക്തമാക്കി. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയും കമന്റുകളിലൂടെയുമാണ് ദർഫ പ്രതികരണം അറിയിച്ചത്. ആരോപണം ഉന്നയിച്ച സ്ത്രീക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ദർഫ ഇൻസ്റ്റാഗ്രാമിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. ഷിയാസ് പങ്കുവച്ച വിശദീകരണ വിഡിയോയ്ക്കു താഴെ, ‘‘പേടിക്കണ്ട ബേബി, നമ്മുടെ കയ്യിൽ എല്ലാ തെളിവുകളുമുണ്ട്; നമുക്ക് മുന്നോട്ട് പോകാം.’’ എന്ന് ദർഫ കമന്റ് ചെയ്തിരുന്നു. ശബ്ദരേഖകൾ വിവിധയിടങ്ങളിൽ നിന്നും എടുത്ത് കൂട്ടി യോജിപ്പിച്ചതാണെന്നും അധികം വൈകാതെ സത്യം പുറത്തുവരുമെന്നും ദർഫ പ്രതികരിച്ചിട്ടുണ്ട്.എന്നാൽ ഇതിനു പിന്നാലെ ഷിയാസും യുവതിയും തമ്മിലുള്ള ശബ്ദസന്ദേശങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.യുവതിയുടെ പരാതി ശരിവയ്ക്കുന്ന രീതിയിലാണ് ശബ്ദ സന്ദേശത്തിൽ ഷിയാസ് പറയുന്നത്.
Source link


