CINEMA

വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും; തെലങ്കാനയിൽ 180 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു

ഹൈദരാബാദ്: തെലങ്കാനയിൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുമെന്ന വാക്കുപാലിച്ച് താരദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. വിവാഹിതരായതിനു പിന്നാലെ നടന്ന ഗ്രഹപ്രവേശന ചടങ്ങിൽ പ്രദേശത്തെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുമെന്ന് ഇരുവരും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ വാക്ക് പാലിച്ചിരിക്കുകയാണ് വിജയ്‌യും രശ്മികയും.

വിജയ് ദേവരകൊണ്ടയുടെ പിതാവിന്‍റെ ജന്മദേശമായ തെലങ്കാനയിലെ തുമ്മൻപെട്ടിലെ 44 സർക്കാർ സ്കൂളുകളിലെ ഒമ്പത്, പത്ത് ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകിയിരിക്കുന്നത്. തുമ്മൻപെട്ടിൽ നടന്ന ചടങ്ങിൽ വിജയ്‌യും രശ്മികയും പങ്കെടുത്തു. ഇരുവരും ചേർന്നാണ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്തത്. സ്കോളർഷിപ്പിന് അർഹരായ 180 കുട്ടികളുടെ പേരുകൾ അടങ്ങിയ ലിസ്റ്റ് വിജയ് ദേവരകൊണ്ട സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.


Source link

Back to top button