NEWS
‘ഡോക്ടറെ കാണണം’; ഹോസ്റ്റലിൽ തിരിച്ചെത്താതെ എംബിബിഎസ് വിദ്യാർഥിനി, കാണാനില്ലെന്ന് പരാതി

കോഴിക്കോട്∙ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥിനിയെ കാണാതായെന്ന് പരാതി. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്നിറങ്ങിയ വിദ്യാർഥിനി പിന്നീട് തിരിച്ചെത്തിയില്ല. പാലക്കാട് മണ്ണാർക്കാട് സ്വദേശിനിയാണ്.വിദ്യാർഥിനി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയതായും തുടർന്നു കണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനിൽ കയറിയതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരീക്ഷാ സമ്മർദത്തിലായിരുന്നു വിദ്യാർഥിനിയെന്ന് സഹപാഠികൾ മെഡിക്കൽ കോളേജ് പൊലീസിനോട് പറഞ്ഞു.
Source link


