NEWS
‘ഇന്ത്യക്കാരെ അവർ കൊല്ലുകയാണ്’; ഡൽഹിയിൽ ട്രംപിന്റെ പോസ്റ്റുകള്‍ കീറിയെറിഞ്ഞ് ഓട്ടോ ഡ്രൈവർമാർ, പ്രതിഷേധം

ന്യൂഡൽഹി∙ യുഎസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. വിഷയത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഡൽഹിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പോസ്റ്ററുകളും ബാനറുകളും ഓട്ടോ ഡ്രൈവർമാർ കീറിയെറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്.നാവികരുടെ മരണവിവരം അറിഞ്ഞതിന് പിന്നാലെയാണ് ഓട്ടോ ഡ്രൈവർമാർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. പോസ്റ്ററുകൾ കീറിയെറിയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യക്കാരെ അവർ അവിടെ കൊല്ലുകയാണെന്ന് വിഡിയോയിൽ ഒരാൾ പറയുന്നത് കേൾക്കാം. ഹിന്ദുസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളികളോടെയാണ് വിഡിയോ അവസാനിക്കുന്നത്.
Source link


