NEWS

‘തുരപ്പൻ പണി കാണിക്കുന്നവരെ ഇനിയും മാറ്റും; സർക്കാരിന് വിവേചനാധികാരമുണ്ട്’: ആരോഗ്യവകുപ്പ് ഡയറക്ടറെ നീക്കിയതിൽ മന്ത്രി


കോഴിക്കോട്∙ നിപ്പ പ്രതിരോധം സംബന്ധിച്ച രാഷ്ട്രീയപ്പോരിനിടെ കോഴിക്കോട്ട് എത്തി സ്ഥിതിഗതികൾ വിലയിരുത്തി ആരോഗ്യമന്ത്രി കെ.മുരളീധരൻ. പ്രതിരോധപ്രവർത്തനത്തിൽ പാളിച്ചയുണ്ടെന്നും ആരോഗ്യമന്ത്രി കോഴിക്കോട്ട് ക്യാംപ് ചെയ്ത് പ്രവർത്തിക്കുന്നില്ലെന്നും ആരോപിച്ച് നിപ്പ രോഗം സ്ഥിരീകരിച്ച രാമനാട്ടുകര ഉൾപ്പെടുന്ന ബേപ്പൂർ മണ്ഡലത്തിലെ എംഎൽഎ പി.എ.മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം ഉയർത്തിയ ആക്ഷേപങ്ങൾ തള്ളിക്കളഞ്ഞ് വൈകിട്ട് വാർത്താസമ്മേളനവും ആരോഗ്യമന്ത്രി നടത്തി. രാവിലെ കലക്ടറേറ്റിൽ ജില്ലാതല അവലോകനത്തിന് ശേഷമാണ് വൈകിട്ട് വാർത്താസമ്മേളനം വിളിച്ചത്. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീനയെ നീക്കിയ നടപടി ന്യായീകരിച്ച മന്ത്രി, തുരപ്പൻ പണി കാണിക്കുന്നവരെ ഇനിയും മാറ്റുമെന്നും അത് സർക്കാരിന്റെ വിവേചനാധികാരമാണെന്നും തുറന്നടിച്ചു.നിപ്പ പരിശോധനാഫലം വന്നത് അറിഞ്ഞിട്ടും ഡിഎച്ച്എസ് തന്നെ അത് മുൻകൂട്ടി അറിയിച്ചില്ല. ഫലം പോസിറ്റീവാണെന്ന വിവരം തനിക്കു ലഭിക്കുന്നതിനു മുൻപേ കോഴിക്കോട്ടെ ചില മാധ്യമപ്രവർത്തകർ അറിഞ്ഞിരുന്നു. അന്നു വൈകിട്ട് അഞ്ചരയ്ക്കു വാർത്താസമ്മേളനം നടത്തുമ്പോൾ ആ ഫലം എനിക്ക് കൈമാറിയിരുന്നില്ല. അതില്ലാതെ മന്ത്രിക്ക് എങ്ങനെ സംസാരിക്കാനാകും. ഉച്ചയ്ക്ക് ഒരു മണിക്കു തന്നെ ഫലം സംബന്ധിച്ച വിവരം ഡിഎച്ച്എസിന് അറിയാമായിരുന്നു. പിന്നീട് ആറു മണിയോടെയാണ് അവർ ഇക്കാര്യം പറയുന്നത്. ആരോഗ്യവകുപ്പിൽ ചിലർ തുരപ്പൻ പണിയാണ് കാണിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. സർക്കാരുമായി സഹകരിക്കാത്ത ഡിഎച്ച്എസിനെ ഞങ്ങൾക്ക് ആവശ്യമില്ല. ഇത് അച്ചടക്ക നടപടിയാണ്. നിപ്പ പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയത്തിൽ ജില്ലാ കലക്ടറുമായി ആശയവിനിമയത്തിൽ വിടവുണ്ടായതായും മുരളീധരൻ പറഞ്ഞു.നിപ്പ സ്ഥിരീകരിച്ച വ്യക്തി ഇപ്പോഴും വെന്റിലേറ്ററിലാണെന്നും ആരോഗ്യനിലയിൽ മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു. രോഗബാധിതന് റിബാവൈറിൻ മരുന്ന് ആദ്യം മുതൽ തന്നെ നൽകി വരുന്നുണ്ട്. ഇന്ത്യയിൽ മുഴുവൻ സ്റ്റോക്ക് ഇല്ലാതിരുന്ന റെംഡെസിവിർ മരുന്ന് ബഹ്റൈനിൽ നിന്ന് ഡൽഹിയിൽ എത്തിച്ച് അവിടെ നിന്ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ലഭ്യമാക്കി. ഇതിന്റെ ആദ്യ ഡോസ് ഞായറാഴ്ച പുലർച്ചെ തന്നെ രോഗിക്കു നൽകി. പുതിയതായി ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ല. സമ്പർക്കപട്ടികയിൽ ഉണ്ടായിരുന്ന 11 പേരുടെ കൂടി ഫലം നെഗറ്റീവാണ്.


Source link

Back to top button