TRAVEL
ഡേറ്റ്സ് ഇഞ്ചിക്കറി, ആപ്പിൾ പച്ചടി, പപ്പടക്കറി…ഉത്രാടത്തിന് അല്പം വ്യത്യസ്തവിഭവങ്ങൾ തയ്യാറാക്കാം

നവരസക്കറി മത്തൻപൂവ് കുമ്പളംപൂവ് പാവൽപൂവ് മുരിങ്ങപ്പൂവ് വാഴപ്പൂവിന്റെ ഇളം ഭാഗം ചീരപ്പൂവ് മുളകിന്റെ പൂവ് മാമ്പൂവ് വെള്ളരിപ്പൂവ് ജീരകം- അര ടീസ്പൂൺ ഇഞ്ചി- ചെറിയ കഷണം പച്ചമുളക്- മൂന്നെണ്ണം തേങ്ങ ചിരവിയത്- അരക്കപ്പ് കട്ടത്തൈര്- രണ്ട് ടേബിൾസ്പൂൺ ഉപ്പ്- ആവശ്യത്തിന് കടുക്, കറിവേപ്പില, ഉലുവ- ആവശ്യത്തിന്ഉണ്ടാക്കുന്ന വിധം പൂക്കൾ നന്നായി കഴുകി, പാവൽ പൂവും വാഴപ്പൂവും അല്പം ഉപ്പുവെള്ളത്തിൽ മുക്കി വയ്ക്കുക. തേങ്ങ ചിരവിയത്, ജീരകം, പച്ചമുളക്, ചെറിയ കഷണം ഇഞ്ചി എന്നിവ ഒന്ന് ചതച്ചെടുക്കുക. പൂക്കൾ ആവിയിൽ മൂന്നുമിനിറ്റ് മാത്രം വേവിക്കുക. തേങ്ങക്കൂട്ട്, കട്ടത്തൈര്, ഉപ്പ് എന്നിവ ചേർത്തിളക്കുക.വെളിച്ചെണ്ണയിൽ കടുക്, ഉണക്കമുളക്, കറിവേപ്പില, അല്പം ഉലുവ എന്നിവ താളിച്ച് ചേർക്കുക. അവസാനം ഓരോ പൂവിന്റെയും രണ്ട്മൂന്ന് ഇതളുകൾ പച്ചയായിട്ട് അലങ്കരിക്കാൻ മുകളിൽ വിതറാം.ഡേറ്റ്സ് ഇഞ്ചിക്കറി ഈന്തപ്പഴം- 15 എണ്ണം (കുരുനീക്കി അരിഞ്ഞത്) ഇഞ്ചി- അരക്കപ്പ് (ചെറുതായി അരിഞ്ഞത്) പച്ചമുളക്- രണ്ടെണ്ണം പുളി- ചെറിയ നാരങ്ങ വലുപ്പം (വെള്ളത്തിൽ പിഴിഞ്ഞത്) മുളകുപൊടി- ഒരുടീസ്പൂൺ മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ ശർക്കര- രണ്ടുടേബിൾസ്പൂൺ (ആവശ്യത്തിന്) ഉപ്പ്- ആവശ്യത്തിന് വെളിച്ചെണ്ണ- രണ്ടുടേബിൾസ്പൂൺ കടുക്- ഒരു ടീസ്പൂൺ വറ്റൽമുളക്- രണ്ടെണ്ണം കറിവേപ്പില- രണ്ടുതണ്ട്ഉണ്ടാക്കുന്ന വിധം വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ച് വറ്റൽമുളകും കറിവേപ്പിലയും ചേർക്കുക. ഇഞ്ചി നന്നായി വഴറ്റുക. പച്ചമുളകും ചേർക്കുക. മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്തിളക്കുക. പുളിവെള്ളം, ഉപ്പ്, ശർക്കര ചേർത്ത് അഞ്ചുമിനിറ്റ് തിളപ്പിക്കുക. അവസാനം ഈന്തപ്പഴം ചേർത്ത് മൂന്നുമിനിറ്റ് വേവിച്ച് കുറുകുമ്പോൾ അടുപ്പിൽനിന്നിറക്കാം.ആപ്പിൾ പച്ചടി ആപ്പിൾ- ഒന്ന്(ചെറുതായി അരിഞ്ഞത്) തേങ്ങ ചിരകിയത്- അരക്കപ്പ് പച്ചമുളക്- രണ്ടെണ്ണം ജീരകം- അര ടീസ്പൂൺ തൈര്- ഒരുകപ്പ് ഉപ്പ്- ആവശ്യത്തിന് വെളിച്ചെണ്ണ- ഒരുടീസ്പൂൺ കടുക്- അര ടീസ്പൂൺ വറ്റൽമുളക്- ഒന്ന് കറിവേപ്പില- കുറച്ച്
Sports ⏭️


