NEWS
കാൻസർ മരുന്നുകളുടെ വ്യാപാരലാഭം കുറച്ചു

ന്യൂഡൽഹി ∙ ദേശീയ അവശ്യമരുന്നുവില നിയന്ത്രണപട്ടികയിൽ ഉൾപ്പെടുത്താത്ത (നോൺ ഷെഡ്യൂൾ) എല്ലാ കാൻസർ മരുന്നുകളുടെയും വില കുറയ്ക്കാൻ കേന്ദ്രസർക്കാർ. ഇത്തരം മരുന്നുകളുടെ വ്യാപാരലാഭം, പരമാവധി ചില്ലറ വിൽപനവിലയുടെ 30 ശതമാനമായി പരിമിതപ്പെടുത്താൻ നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) ഉത്തരവിട്ടു. ഇതിലൂടെ കാൻസർ മരുന്നുകളുടെ പരമാവധി ചില്ലറ വിൽപനവിലയിൽ (എംആർപി) 70% വരെ കുറഞ്ഞേക്കും.എൻപിപിഎയുടെ നടപടി രോഗികൾക്കു ഗുണം ചെയ്യില്ലെന്ന് ആരോഗ്യ ആക്ടിവിസ്റ്റ് സംഘടനയായ വർക്കിങ് ഗ്രൂപ്പ് ഓൺ ആക്സസ് ടു ട്രീറ്റ്മെന്റ് ആൻഡ് മെഡിസിൻസ് അറിയിച്ചു. 2019ൽ സമാന നിയന്ത്രണം ഏർപ്പെടുത്തിയിട്ടും കാൻസർ മരുന്നുകളുടെ വില വർധിക്കുകയാണുണ്ടായതെന്നു സംഘടന ചൂണ്ടിക്കാട്ടി.
Fashion ⏭️




