TRAVEL
ചെമ്പരത്തിപ്പൂവും റോസും തെച്ചിപ്പൂവും ജമന്തിയും കൊണ്ടൊരു കറി

പൂക്കറി ചെമ്പരത്തി പൂവിന്റെ ഇതളുകൾ -അഞ്ചെണ്ണം റോസ് ഇതളുകൾ -10 എണ്ണം ജമന്തി ഇതളുകൾ -ആറെണ്ണം മുളകുപൂവ് -അഞ്ചെണ്ണം മുക്കുറ്റിപ്പൂവ് -ആറെണ്ണം തെച്ചിപ്പൂവ് -എട്ടെണ്ണം തുളസിപ്പൂ -ഒരു ടേബിൾസ്പൂൺ കോളിഫ്‌ളവർ -രണ്ട് കപ്പ് (ചെറിയ കഷണങ്ങൾ) കാപ്‌സിക്കം -ഒരെണ്ണം (ചതുരത്തിൽ അരിഞ്ഞത്) സവാള -ഒരെണ്ണം ഇഞ്ചി -ഒരിഞ്ച് കഷണം വെളുത്തുള്ളി -അഞ്ചല്ലി പച്ചമുളക് -രണ്ടെണ്ണം തേങ്ങാപ്പാൽ -ഒരു കപ്പ് (രണ്ടാം പാൽ) കട്ടിയുള്ള -തേങ്ങാപ്പാൽ അരക്കപ്പ് (ഒന്നാം പാൽ) മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ കുരുമുളകുപൊടി -അര ടീസ്പൂൺ മല്ലിപ്പൊടി -ഒരു ടീസ്പൂൺ ജീരകപ്പൊടി -അര ടീസ്പൂൺ ഗരംമസാല -കാൽ ടീസ്പൂൺ ഉപ്പ് -ആവശ്യത്തിന് വെളിച്ചെണ്ണ -രണ്ട് ടേബിൾസ്പൂൺ കടുക് -അര ടീസ്പൂൺ കറിവേപ്പില -ഒരു തണ്ട്ഉണ്ടാക്കുന്ന വിധം കോളിഫ്‌ളവർ രണ്ട് മിനിറ്റ് ചൂടുവെള്ളത്തിൽ ഇട്ട് എടുത്ത് വയ്ക്കുക. ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പില ചേർക്കുക. സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. മഞ്ഞൾ, മല്ലിപ്പൊടി, ജീരകപ്പൊടി, കുരുമുളകുപൊടി ചേർത്ത് ഇളക്കുക. കോളിഫ്‌ളവറും കാപ്‌സിക്കവും ചേർത്ത് രണ്ട് മിനിറ്റ് വഴറ്റുക. രണ്ടാം തേങ്ങാപ്പാൽ ചേർത്ത് മൂടി എട്ട് മിനിറ്റ് വേവിക്കുക. അവസാനം ഒന്നാം തേങ്ങാപ്പാൽ ചേർത്ത് തീ കുറയ്ക്കുക. ഇനി പൂവിതളുകൾ എല്ലാം ചേർത്ത് വളരെ സാവധാനത്തിൽ ഇളക്കി ഒരു മിനിറ്റ് മാത്രം ചൂടാക്കുക. ഗരംമസാല വിതറുക.നെല്ലിക്ക തേങ്ങ തൊടുകറി നെല്ലിക്ക -അഞ്ചെണ്ണം (കുരു നീക്കം ചെയ്തത്) തേങ്ങ -ചിരണ്ടിയത് ഒരു കപ്പ് പച്ചമുളക് -മൂന്നെണ്ണം ചെറിയ ഉള്ളി -നാലെണ്ണം കറിവേപ്പില -കുറച്ച് ഉപ്പ് -ആവശ്യത്തിന്താളിക്കാൻ: വെളിച്ചെണ്ണ -ഒരു ടീസ്പൂൺ കടുക് -അര ടീസ്പൂൺ വറ്റൽമുളക് -രണ്ടെണ്ണം കറിവേപ്പില -കുറച്ച്ഉണ്ടാക്കുന്ന വിധം നെല്ലിക്ക, തേങ്ങ, പച്ചമുളക്, ചെറിയ ഉള്ളി, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് അല്പം തരുതരുപ്പായി അരയ്ക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് താളിച്ച് അരച്ച മിശ്രിതത്തിലേക്ക് ഒഴിക്കുക.ക്യാപ്‌സിക്കം ഡിപ്പ് പച്ച ക്യാപ്‌സിക്കം -ഒരെണ്ണം വെളുത്തുള്ളി -നാലല്ലി സവാള -ഒന്നിന്റെ പകുതി വറുത്ത നിലക്കടല / കശുവണ്ടി -രണ്ട് ടേബിൾസ്പൂൺ നാരങ്ങാനീര് -ഒരു ടേബിൾസ്പൂൺ ഒലിവ് ഓയിൽ/ സാധാരണ എണ്ണ -ഒരു ടേബിൾസ്പൂൺ കുരുമുളകുപൊടി -അര ടീസ്പൂൺ ഉപ്പ് -ആവശ്യത്തിന്
Sports ⏭️


