TRAVEL

തുമ്പപ്പൂവും തക്കാളിപ്പൂവും തുളസിപ്പൂവും ചേർത്ത് രസം തയ്യാറാക്കാം


അഞ്ചുപൂക്കൾ ചേർത്ത രസം മത്തൻപൂവ് അരക്കപ്പ് തുമ്പപ്പൂ കാൽ കപ്പ് തുളസിപ്പൂവ് 1 ടേബിൾസ്പൂൺ മുരിങ്ങപ്പൂവ് അരക്കപ്പ് തക്കാളിപ്പൂവ് കാൽ കപ്പ് പരിപ്പ് 30 ഗ്രാം തക്കാളി ഒന്ന് വാളൻപുളിവെള്ളം 50 മില്ലി കുരുമുളക് ചതച്ചത് 1 ടീസ്പൂൺ വെളുത്തുള്ളി ചതച്ചത് 1 ടീസ്പൂൺ പെരുങ്കായം പൊടിച്ചത് 1 ടീസ്പൂൺ കടുക് കാൽ ടീസ്പൂൺ വെളിച്ചെണ്ണ മുക്കാൽ ടേബിൾസ്പൂൺ മല്ലിയില അരക്കപ്പ്ഉണ്ടാക്കുന്ന വിധം പരിപ്പ് വേവിക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് അതിൽ വെളുത്തുള്ളി, കുരുമുളക് ചതച്ചത് ചേർത്ത് ഇളക്കുക. മഞ്ഞൾപൊടിയും ചേർക്കുക. ഇതിൽ തക്കാളി മുറിച്ചതും പിന്നീട് കായപ്പൊടിയും ചേർക്കുക. കഴുകി വെച്ചിട്ടുള്ള പൂക്കളും പുളിവെള്ളവും ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് തിളപ്പിക്കുക. മല്ലിയില ചേർത്ത് വിളമ്പാം.മിക്‌സഡ് വെജ് കൂട്ട് കോളിഫ്‌ളവർ 200 ഗ്രാം കാപ്‌സിക്കം ഒന്ന് മഷ്‌റൂം 150 ഗ്രാം മധുരക്കിഴങ്ങ് 150 ഗ്രാം പച്ചമുളക് നാലെണ്ണം(നെടുകെ കീറിയത്) പച്ചപ്പട്ടാണി 50 ഗ്രാം മഞ്ഞൾപൊടി 1 ടീസ്പൂൺ വറുത്ത എള്ള് 1 ടീസ്പൂൺ ഇഞ്ചി ചെറിയ കഷണം വെളുത്തുള്ളി 12 അല്ലി കുരുമുളക് ചതച്ചത് 1 ടേബിൾസ്പൂൺ എണ്ണ 1 ടേബിൾസ്പൂൺ ഉപ്പ് ആവശ്യത്തിന്ഉണ്ടാക്കുന്ന വിധം മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് പച്ചക്കറികൾ വേവിക്കുക. എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്തിളക്കുക. ഇതിലേക്ക് കുരുമുളക് ചതച്ചതും വേവിച്ച പച്ചക്കറികളും ചേർത്തിളക്കി വറുത്ത എള്ള് വിതറുക.പരിപ്പ് തോരൻ ചെറുപയർ പരിപ്പ് അരക്കപ്പ് തേങ്ങ ചിരണ്ടിയത് കാൽ കപ്പ് പച്ചമുളക് രണ്ടെണ്ണം (ചെറുതായി അരിഞ്ഞത്) ചെറിയ ഉള്ളി നാലെണ്ണം മഞ്ഞൾപൊടി കാൽ ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് കറിവേപ്പില ഒരുതണ്ട് വെളിച്ചെണ്ണ രണ്ട് ടേബിൾസ്പൂൺ കടുക് അര ടീസ്പൂൺ വറ്റൽമുളക് രണ്ടെണ്ണം ഉഴുന്നുപരിപ്പ് ഒരു ടീസ്പൂൺഉണ്ടാക്കുന്ന വിധം കഴുകി കുതിർത്ത പരിപ്പ് മഞ്ഞളും അല്പം ഉപ്പും ചേർത്ത് വേവിക്കുക. വെന്തുപോകാതെ നോക്കണം. അധികം വെള്ളമുണ്ടെങ്കിൽ കളയണം. തേങ്ങ, പച്ചമുളക്, ഉള്ളി, കറിവേപ്പില എന്നിവ ഒന്ന് ചതച്ചെടുക്കുക. ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ശേഷം ഉഴുന്നുപരിപ്പും വറ്റൽമുളകും ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് വേവിച്ച പരിപ്പ് ചേർത്തിളക്കുക. അവസാനം തേങ്ങക്കൂട്ട് ചേർത്ത് 2-3 മിനിറ്റ് ഇളക്കി ചൂടാക്കി വാങ്ങുക.


Sports ⏭️

Back to top button