BUSINESS

പുത്തന്‍ സോളാര്‍ പദ്ധതിയുമായി കേന്ദ്രം; ഭൂമി വേണ്ട, കേരളത്തില്‍ വന്‍ സാധ്യത, കെഎസ്ഇബിക്ക് ലോട്ടറി


PM Surya Ghar Muft Bijli Yojana: സ്ഥലപരിമിതി മൂലം വന്‍കിട സോളാര്‍ പദ്ധതികള്‍ക്ക് ബുദ്ധിമുട്ടുന്ന കേരളത്തിന് ആശ്വാസമായി കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ‘പിഎം സൂര്യ സരോവര്‍ യോജന ‘ (PM-SSY). ബാണാസുര സാഗറും ഇടുക്കിയും ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ജലസംഭരണികളില്‍ ഫ്‌ലോട്ടിങ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതിയിലൂടെ, ഓരോ മെഗാവാട്ടിനും 1 കോടി രൂപ വീതം കേന്ദ്ര സാമ്പത്തിക സഹായവും ലഭിക്കും. രാജ്യത്തെ ജലാശയങ്ങളെ ഗ്രീന്‍ ഊര്‍ജ്ജ സ്രോതസുകളാക്കി മാറ്റുകയെന്ന ലക്ഷ്യമാണ് കേന്ദ്രത്തിനുള്ളത്. പരിസ്ഥിതി മലിനീകരണം കുറച്ച് തടസമില്ലാത്ത വൈദ്യുതി ഉറപ്പാക്കുന്ന ഈ പദ്ധതി വളരെ പ്രധാന്യം അര്‍ഹിക്കുന്നു.പദ്ധതിയുടെ പ്രധാന സവിശേഷതകള്‍രാജ്യത്തെ അണക്കെട്ടുകള്‍, ജലസംഭരണികള്‍, വ്യാവസായിക കുളങ്ങള്‍ എന്നിവയ്ക്ക് മുകളില്‍ 5,000 മെഗാവാട്ട് (MW) ഫ്‌ലോട്ടിങ് സോളാര്‍ ശേഷിയും, 10,000 MWh ഊര്‍ജ്ജ സംഭരണ സംവിധാനവും (Battery Storage) വികസിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം. പ്രോജക്റ്റ് പൂര്‍ത്തിയാക്കുന്ന ഡെവലപ്പര്‍മാര്‍ക്ക് ഒരു മെഗാവാട്ടിന് 1 കോടി രൂപ വീതം കേന്ദ്ര സാമ്പത്തിക സഹായം ലഭിക്കും. പ്രോജക്റ്റ് പഠനങ്ങള്‍ക്കും, പരിസ്ഥിതി വിലയിരുത്തലുകള്‍ക്കുമായി ഒരു പദ്ധതിക്ക് 50 ലക്ഷം രൂപ വരെ ലഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. 2026-27 സാമ്പത്തിക വര്‍ഷം മുതല്‍ 2030-31 വരെയുള്ള കാലയളവിലാണ് പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.കേരളത്തിന് വന്‍ അവസരംവന്‍കിട സോളാര്‍ പ്ലാന്റുകള്‍ക്ക് അനുയോജ്യമായ ഏക്കറുകണക്കിന് ഭൂമി കേരളത്തില്‍ കണ്ടെത്തുക ബുദ്ധിമുട്ടാണ്. എന്നാല്‍ സംസ്ഥാനങ്ങള്‍ വലിയ ജലാശയങ്ങള്‍ കണ്ടെത്തുക ഒരു ബുദ്ധിമുട്ടല്ല. ബാണാസുര സാഗര്‍, മലമ്പുഴ, ഇടുക്കി തുടങ്ങി കേരളത്തിലെ നിരവധിയായ ജലസംഭരണികള്‍ക്ക് ഈ പദ്ധതി അനുയോജ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇതുവഴി സംസ്ഥാനത്തിന്റെ ഊര്‍ജ്ജ വെല്ലുവിളികള്‍ക്ക് പരിഹാരം കാണാനാകും. കൂടുതല്‍ പണം നല്‍കി പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരില്ല. ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ആവശ്യം കഴിഞ്ഞ് വിറ്റ് പണമാക്കാനും സാധിക്കും.പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഒരു മെഗാവാട്ടിന് (MW) 1 കോടി രൂപ വീതം ധനസഹായം ലഭിക്കും. ഇത് കെഎസ്ഇബി (KSEB) പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വികസന പങ്കാളികള്‍ക്കും സാമ്പത്തിക ആശ്വാസമാകും. കുറഞ്ഞത് 2 മണിക്കൂര്‍ സംഭരണ ശേഷിയുള്ള ബാറ്ററി സ്റ്റോറേജ് സിസ്റ്റം (BESS) ഇതിന്റെ ഭാഗമായി നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് വൈകുന്നേരങ്ങളിലെ ഉയര്‍ന്ന വൈദ്യുതി ഉപയോഗ സമയത്ത് ഗ്രിഡിന് ആശ്വാസമാകും.ജലാശയങ്ങള്‍ക്ക് മുകളില്‍ പാനലുകള്‍ വിരിക്കുന്നത് വേനല്‍ക്കാലത്ത് ജലാശയങ്ങളിലെ വെള്ളം ബാഷ്പീകരിച്ചു പോകുന്നത് കുറയ്ക്കും. ഇത് കുടിവെള്ള ലഭ്യത ഉറപ്പാക്കാനും സഹായിക്കും. പദ്ധതികളുടെ നിര്‍മ്മാണം, അറ്റകുറ്റപ്പണികള്‍, വാര്‍ഷിക പരിപാലനം എന്നിവയിലൂടെ ആയിരകണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.പിഎം സൂര്യ ഘര്‍ യോജനയില്‍ നിന്ന് വ്യത്യസ്തംസാധാരണക്കാര്‍ക്കിടയില്‍ ട്രെന്‍ഡിംഗ് ആയ പിഎം സൂര്യ ഘര്‍ (PM Surya Ghar) യോജനയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ പദ്ധതി. സൂര്യ ഘര്‍ വ്യക്തിഗത വീടുകളുടെ മേല്‍ക്കൂരകളില്‍ (Rooftop Solar) സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന പദ്ധതിയാണ്. ഇതിലൂടെ സാധാരണക്കാര്‍ക്ക് നേരിട്ട് സാമ്പത്തിക സഹായവും സബ്സിഡിയും ലഭിക്കുന്നു. ഇത് വീട്ടിലെ വൈദ്യുതി ബില്‍ നേരിട്ട് കുറയ്ക്കുന്നു.എന്നാല്‍ പിഎം സൂര്യ സരോവര്‍ (PM Surya Sarovar) പൊതു ജലാശയങ്ങളില്‍ വലിയ അളവില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതിയാണ്. ഇവടെ സാധാരണക്കാര്‍ക്ക് നേരിട്ട് ഗുണം ലഭിക്കുന്നില്ല. അതായത് വ്യക്തിഗത സാമ്പത്തിക സഹായ പദ്ധതി അല്ല.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ 5,070 കോടി രൂപ ഇതോടകം ഉറപ്പാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പദ്ധതിയുടെ ഭാഗമായ ബാറ്ററി സ്റ്റോറേജ് രാജ്യത്തെ വൈദ്യുതി ശൃംഖല കൂടുതല്‍ ശക്തമാകുകയും, വോള്‍ട്ടേജ് വ്യതിയാനങ്ങളും തടസങ്ങളും കുറയുകയും ചെയ്യും. പ്രതിവര്‍ഷം 1 കോടി ടണ്‍ കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കാന്‍ സഹായിക്കും. സര്‍ക്കാര്‍ ഏജന്‍സികളും, വിതരണക്കാരുമാണ് പൊതു ജലാശയങ്ങളില്‍ ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്. വ്യക്തികള്‍ക്ക് അപേക്ഷിക്കാവുന്ന പദ്ധതിയല്ല. സ്വന്തം വീട്ടില്‍ സബ്സിഡിയോടെ സോളാര്‍ വയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പിഎം സൂര്യ ഘര്‍ പദ്ധതിയുമായി മുന്നോട്ടുപോക്കുക.


Read News

Back to top button