NEWS

കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു: നാല് വിദ്യാർഥിനികളും ഹോസ്റ്റൽ വാർഡനും മുങ്ങിമരിച്ചു

ചെന്നൈ ∙ തിരുവണ്ണാമലൈയിലെ സർക്കാർ ഹോസ്റ്റലിൽ താമസിച്ചിരുന്ന നാല് വിദ്യാർഥിനികളും ഹോസ്റ്റൽ വാർഡനും തടാകത്തിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. ദീപാവലി അവധി പ്രമാണിച്ച് ഇന്നലെ ഉച്ചയോടെയാണ് ഇവർ സമീപത്തുള്ള സമുദ്രം തടാകത്തിലേക്ക് എത്തിയത്. ഇതിനിടയിൽ ശക്തമായ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനികൾ അപകടത്തിൽപ്പെടുകയായിരുന്നു. വിജയലക്ഷ്മി, അല്ലി, ഭൂമിക, വള്ളിയമ്മാൾ എന്നിവർ ഒഴുക്കിൽപ്പെട്ടപ്പോൾ ഇവരെ രക്ഷപ്പെടുത്താനായി ഹോസ്റ്റൽ വാർഡൻ തേൻമൊഴി വെള്ളത്തിലേക്ക് ഇറങ്ങിയെങ്കിലും ഒടുവിൽ ദുരന്തത്തിൽ കലാശിക്കുകയായിരുന്നു.

(Disclaimer : വാർത്തയ്ക്കൊപ്പം നൽകിയിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/ANI എന്ന അക്കൗണ്ടിൽ നിന്ന് ശേഖരിച്ചതാണ്.)

Fashion ⏭️

Back to top button