NEWS
ന്യൂസീലൻഡ് പാർലമെന്റിൽ മലയാളി സാന്നിധ്യം: എംപിയായി തെരഞ്ഞെടുക്കപ്പെട്ട് രണ്ടു മാസം മുൻപ് നാട്ടിലെത്തിയ പ്രവാസി

എലത്തൂർ ∙ ന്യൂസീലൻഡ് പാർലമെന്റ് തിരഞ്ഞെടുപ്പിലേക്ക് നടന്ന വോട്ടെടുപ്പിൽ കോഴിക്കോട് സ്വദേശിയായ മഹേഷ് മുരളീധരൻ(46) മികച്ച വിജയം കരസ്ഥമാക്കി. പ്രശസ്തനായ ടെക് സംരംഭകനും വെഞ്ച്വർ ക്യാപ്പിറ്റലിസ്റ്റുമായ ഇദ്ദേഹം തലക്കുളത്തൂർ സ്വദേശികളായ മുരളീധരന്റെയും മീരയുടെയും മകനാണ്.
നാഷനൽ പാർട്ടി ടിക്കറ്റിൽ മത്സരിച്ച് എംപി സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജൻ എന്ന നേട്ടവും മഹേഷ് സ്വന്തമാക്കി. പതിവായി ജന്മനാട്ടിലെത്താറുള്ള മഹേഷ്, ഏറ്റവും ഒടുവിലായി തന്റെ മുത്തശ്ശി സരളയുടെ മരണാനന്തര കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനായി രണ്ടു മാസം മുൻപാണ് നാട്ടിലെത്തിയത്.




