NEWS

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്ന് കെഎസ്ഇബി; മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി, വിലകുറഞ്ഞ വൈദ്യുതിക്കായി ശ്രമം

തിരുവനന്തപുരം∙ വരും രണ്ടു മാസക്കാലത്തേക്ക് സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം അനുഭവപ്പെടില്ലെന്ന് കെഎസ്ഇബി സർക്കാരിന് ഉറപ്പുനൽകി. കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്തും ഊർജ വകുപ്പ് സെക്രട്ടറിയും മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഇക്കാര്യം ബോധ്യപ്പെടുത്തുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ പുറമേനിന്നും ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടതില്ലെന്നും അവർ മുഖ്യമന്ത്രി വി.ഡി. സതീശനെ അറിയിച്ചു.

ലഭ്യമായ കണക്കുകളുടെ കൃത്യമായ വിശകലനത്തിന് ശേഷമാണ് വൈദ്യുതി പ്രതിസന്ധി ഉണ്ടാവില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കിയത്. ഇതേത്തുടർന്ന് ഹിമാചൽ പ്രദേശിൽ നിന്നും ജിഎൻഎയിൽ നിന്നും വൈദ്യുതി വാങ്ങേണ്ടെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തി. അതേസമയം, എൻടിപിസിയിൽ നിന്ന് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനാണ് ധാരണ. ഇതിനായുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകണമെന്നും ഇതിനായി കെഎസ്ഇബിക്ക് ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളാമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിഷയത്തിൽ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും എൻടിപിസി പ്രതിനിധികളുമായി നേരത്തെ ചർച്ചകൾ നടത്തിയിരുന്നു.

Fashion ⏭️

Back to top button