SPORTS

‘വൈസ് ക്യാപ്റ്റൻ എന്താണിത്?’; ബാറ്റിങ്ങിനിടെ വൈഭവിനെ സ്ലെഡ്ജ് ചെയ്ത് തിലക്; ഇന്ത്യൻ താരങ്ങൾ നേർക്കുനേർ– വിഡിയോ


ചെന്നൈ∙ ദുലീപ് ട്രോഫി ഫൈനൽ പോരാട്ടത്തിനിടെ ഈസ്റ്റ് സോൺ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ വൈഭവ് സൂര്യവംശിയെ സ്ലെ‍‍‍‍ഡ്ജ് ചെയ്ത് സൗത്ത് സോൺ ടീമിന്റെ ക്യാപ്റ്റൻ തിലക് വർമ. മത്സരത്തിന്റെ ആദ്യ ദിവസം ഈസ്റ്റ് സോണിന്റെ ബാറ്റിങ്ങിനിടെയാണ് ഇന്ത്യൻ ട്വന്റി20 ടീമിലെ താരങ്ങൾ തമ്മിൽ നേർക്കുനേര്‍ വന്നത്. ബാറ്റിങ്ങിനിടെ വൈഭവിനെ തിലക് വർമ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വൈഭവ് ബാറ്റു ചെയ്യുമ്പോൾ ‘വൈസ് ക്യാപ്റ്റൻ എന്താണിത്?’ എന്നു ചോദിക്കുന്ന തിലക് വർമയുടെ ദൃശ്യങ്ങളും പുറത്തുവന്നു.ഓപ്പണർ അഭിമന്യു ഈശ്വരനും, ശിഖർ മോഹനും അർധ സെഞ്ചറികൾ നേടിയതോടെ ഒന്നാം ഇന്നിങ്സിൽ ഈസ്റ്റ് സോൺ സുരക്ഷിതമായ സ്കോറിലേക്കു കുതിക്കുകയാണ്. 120 പന്തുകൾ നേരിട്ട ശിഖർ ധവാൻ 85 റൺസും, 86 പന്തുകൾ നേരിട്ട അഭിമന്യു ഈശ്വരൻ 72 റൺസുമാണു സ്കോർ ചെയ്തത്. മത്സരം 55 ഓവറുകൾ പിന്നിടുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന നിലയിലാണ് ഈസ്റ്റ് സോണ്‍ ബാറ്റിങ് തുടരുന്നത്.


Auto ⏭️

Back to top button