SPORTS

വൈഭവ് സൂര്യവംശി വൈസ് ക്യാപ്റ്റനോ? അനാവശ്യ സമ്മര്‍ദങ്ങൾ വിളിച്ചുവരുത്തും: വിമർശനവുമായി മുൻ ഇന്ത്യൻ താരം


മുംബൈ∙ ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശിെയ ക്യാപ്റ്റൻസിയിലേക്കു പരീക്ഷിക്കുന്നതു താരത്തിന് അനാവശ്യ സമ്മർദങ്ങളുണ്ടാക്കുമെന്ന് മുൻ ഇന്ത്യൻ താരം പ്രിയങ്ക് പഞ്ചാൽ. ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായി വൈഭവിനെ നിയമിച്ചിരുന്നു. ഇന്ത്യൻ താരം ഇഷാൻ കിഷനാണ് ഈസ്റ്റ് സോണിന്റെ ക്യാപ്റ്റൻ. വൈഭവിന് കാര്യങ്ങൾ പഠിച്ചെടുക്കാനാണ് നീക്കമെന്നാണ് ഈസ്റ്റ് സോൺ സിലക്ടർമാരുടെ നിലപാട്. ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറിയ വൈഭവ് സിംബാബ്‍വെയ്ക്കെതിരെ രണ്ട് അർധ സെഞ്ചറികളുമായി തിളങ്ങിയിരുന്നു.ദുലീപ് ട്രോഫി പ്ലേ ഓഫ് മത്സരത്തിൽ നോര്‍ത്ത് ഈസ്റ്റ് സോണിനെതിരെയാണ് ഈസ്റ്റ് സോണിന്റെ ആദ്യ പോരാട്ടം. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ വൈഭവിന് തിളങ്ങാൻ സാധിച്ചിരുന്നില്ല. തുടർന്ന് സിംബാബ്‍വെയ്ക്കെതിരായ പരമ്പരയിൽ ഓപ്പണറായിറങ്ങിയ വൈഭവ് രണ്ട് അർധ സെഞ്ചറികളുമായി തകർപ്പൻ പ്രകടനം നടത്തി. അഭിമന്യു ഈശ്വരൻ, സുദീപ് കുമാർ ഗരാമി, വിരാട് സിങ്, സുരാജ് സിന്ധു ജയ്സ്വാൾ, സുബ്രാൻ‌ഷു സേനാപതി, ഡെനിഷ് ദാസ്, ശിഖർ മോഹൻ എന്നിവരാണ് ഈസ്റ്റ് സോൺ ടീമിലെ മറ്റു പ്രധാന ബാറ്റർമാർ.


Auto ⏭️

Back to top button