മദ്യപിച്ച് വാഹനമോടിച്ച കേസ്; ഹെലൻ ഒഫ് സ്പാർട്ടയുടെ ലൈസൻസ് പോയി, പരിശീലന ക്ലാസിലും പങ്കെടുക്കണം

എസ് ആർ ധന്യ
കാസർകോട്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ യുട്യൂബർ ഹെലൻ ഒഫ് സ്പാർട്ട എന്ന എസ് ആർ ധന്യയുടെ ഡ്രൈവിംഗ് സസ്പെൻഡുചെയ്തു. മൂന്നുമാസത്തേക്കാണ് സസ്പെൻഷൻ. മോട്ടോർ വാഹനവകുപ്പിന്റെ മൂന്നുദിവസത്തെ പരിശീലന ക്ലാസിലും പങ്കെടുക്കുകയും വേണം.
കഴിഞ്ഞമാസമാണ് മദ്യപിച്ച് വാഹനമോടിച്ചതിന് ധന്യക്കെതിരെ പൊലീസ് കേസെടുത്തത്.നാഷണൽ ഹൈവേ 66ൽ റോഡിന്റെ മദ്ധ്യഭാഗത്ത് ധന്യ കാർ നിർത്തിയിട്ടിരുന്നു. ഇത് കണ്ട് പൊലീസ് എത്തിയപ്പോഴേക്കും കാർ അമിതവേഗത്തിൽ ഓടിച്ചുപോയി. ശേഷം ഉദ്യോഗസ്ഥർ പിന്തുടർന്ന് ബന്ദിയോടുള്ള ഭഗവതി നഗറിൽ വച്ചാണ് പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. ചോദ്യംചെയ്യലിൽ താൻ ബിയർ കഴിച്ചിരുന്നതായി ധന്യ സമ്മതിക്കുകയും ചെയ്തു.
”ഒരു സാധാരണ വ്യക്തിക്ക് മദ്യപിച്ച് വണ്ടിയോടിച്ചതിന് പെറ്റി എങ്ങനെയാണോ വരുന്നത് ആ പെറ്റി ആണ് എനിക്ക് വന്നിട്ടുള്ളത്. ജീവിതത്തിൽ ആരെയും മദ്യപിക്കാൻ പ്രോത്സാഹിപ്പിക്കാറില്ല. പരിശോധനയ്ക്കിടെ വാഹനം പൊലീസ് പിടിച്ചെടുത്തു. വാഹനത്തിൽ എംഡിഎംഎ ആയിരുന്നുവെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. ആളുകൾ തിരിച്ചറിയും എന്നതിനാലാണ് പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയത്. എന്നാൽ പിടിച്ചതിലും വലുതാണ് മാളത്തിൽ എന്നുപറയുന്നതപോലെയായിരുന്നു കാര്യങ്ങൾ. ഞാൻ ഒളിവിലാണെന്നും എന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തെന്നും വാർത്ത കണ്ടു. വണ്ടിയിൽ നിന്നും എംഡിഎംഎ പിടിച്ചെന്നും ചിലർ പറയുന്നു. എന്നോട് ക്ഷമിക്കണം. ഒരു പരിപാടിക്കിടയിൽ ഒരു ബീയർ അടിച്ചിരുന്നു. വണ്ടി ഓടിക്കാൻ പാടില്ലായിരുന്നു. എന്റെ വീടിന്റെ മുന്നിലാണ് വാഹനം നിർത്തിയത്. മദ്യപിച്ചിരന്നോയെന്ന് പൊലീസ് ചോദിച്ചു. അതെയെന്ന് സമ്മതിക്കുകയും ചെയ്തു. ഊതിയപ്പോൾ അത് തെളിയുകയും ചെയ്തു. എന്റെ ഭാഗത്താണ് തെറ്റ്. അയാം വെരി വെരി സോറി” – എന്നാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയി ധന്യ പറഞ്ഞിരുന്നത്.
English Summary
YouTuber S.R. Dhanya, known as Helen of Sparta, has had her driving license suspended for three months due to a drunk driving incident last month. She is also required to attend a three-day training class by the Motor Vehicle Department. Police apprehended her on NH 66 after she initially sped away, and she later admitted to consuming beer.
RELATED TOPICS: HELEN OF SPARTA, DRUNK DRIVING CASE, HELEN OF SPARTA LICENSE, HELEN OF SPARTA NEWS, HELEN OF SPARTA MALAYALAM
Read News ⏭️


