NEWS

‘ഏത് നിമിഷവും മരിക്കാം’, മുജ്‍തബ ‘ഗുരുതരാവസ്ഥയിലാണെന്ന്’ ഇസ്രയേൽ; കാറിൽ നടന്നത് വിചിത്ര കൂടിക്കാഴ്ച! എവിടെ പരമോന്നത നേതാവ്?


പിതാവ് ആയത്തുല്ല അലി ഖമനയിയുടെ മരണത്തെത്തുടർന്ന് ഇറാന്റെ പരമോന്നത നേതാവായി സ്ഥാനമേറ്റ മുജ്‍തബ ഖമനയിയുടെ നില അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോർട്ടുകൾ. ഫെബ്രുവരി 28ന് ആയത്തുല്ല അലി ഖമനയിയും കുടുംബവും കൊല്ലപ്പെട്ട യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിൽ മുജ്‍തബയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.പരമോന്നത സ്ഥാനത്തെത്തി മാസങ്ങൾ പിന്നിട്ടിട്ടും ഇദ്ദേഹം ഇതുവരെ ഒരു പൊതുപരിപാടിയിലും പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇതേത്തുടർന്ന് മുജ്‍തബയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും നിലവിലെ ഭരണസംവിധാനങ്ങളെക്കുറിച്ചും രാജ്യാന്തര തലത്തിലും ഇറാനിലും വൻ അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്.ഏതാനും മിനിറ്റുകൾ മാത്രം നീണ്ട ഈ കൂടിക്കാഴ്ചയെക്കുറിച്ച്, ട്രേഡ് അസോസിയേഷൻ പ്രതിനിധികളോട് സംസാരിക്കവേ രണ്ടര മണിക്കൂർ നീണ്ട ‘സൗഹൃദപരമായ കൂടിക്കാഴ്ച’ എന്നാണ് പെസഷ്കിയാൻ വിശേഷിപ്പിച്ചത്.


Fashion ⏭️

Back to top button