NEWS
കുളം ഉദ്ഘാടനം ചെയ്യണോ, മെംബർ കുളത്തിലേക്ക് വീഴണം; അല്ലെങ്കിൽ എംഎൽഎ ‘വീഴ്ത്തും’–വിഡിയോ

മലപ്പുറം∙ കുളം ഉദ്ഘാടനം ചെയണമെങ്കില്‍ ജനപ്രതിനിധികള്‍ ഇനി മുതൽ നീന്തല്‍ പഠിക്കേണ്ടിവരും. മലപ്പുറം അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് പീച്ചാണിപ്പറമ്പ് തിരുത്തിൽ കുളത്തിന്റെ ഉദ്ഘാടനം മങ്കട എംഎൽഎ മഞ്ഞളാംകുഴി അലി നിർവഹിച്ചത് ഗ്രാമപഞ്ചായത്ത് അംഗം ഷബീർ മാഞ്ഞാമ്പ്രയെ കുളത്തിലേക്ക് തള്ളിയിട്ട്. കുളത്തിൽനിന്ന് കയറിയ ഷബീറും വെറുതെ നിന്നില്ല. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബഷീറയെ വെള്ളത്തിലേക്ക് തള്ളിയിട്ട് കുളം നാടിന് സമര്‍പ്പിച്ചു. എല്ലാവരും സ്പോട്സ്മാന്‍ സ്പിരിറ്റിലെടുത്തതോടെ ചടങ്ങ് ഗംഭീരമായി. വിഡിയോ സമൂഹമാധ്യമത്തിൽ തരംഗവുമായി.എംഎല്‍എ ഫണ്ട് ഉപയോഗിച്ചാണ് കുളത്തിന്റെ നവീകരണ പ്രവര്‍ത്തനം നടത്തിയത്. വ്യത്യസ്തമായ കുളം ഉദ്ഘാടനത്തെക്കുറിച്ച് എംഎല്‍എ മഞ്ഞളാം കുഴി അലി സമൂഹമാധ്യമത്തിൽ കുറിച്ചതിങ്ങനെ: ‘ജനപ്രതിനിധികളോടൊപ്പം എപ്പോഴും ഒരു സഹോദരനെപ്പോലെയാണ് ഉണ്ടാകാറുള്ളത്. അവരെ ചേർത്തുപിടിക്കും. ചിലപ്പോൾ സ്നേഹത്തോടെ വഴക്കുപറയും. വേണ്ടപ്പോൾ ഉപദേശിക്കും. പരസ്പരം ആശയങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കും. അങ്ങാടിപ്പുറം പഞ്ചായത്തിലെ പീച്ചാണിപ്പറമ്പ് തിരുത്തിൽകുളം ഉദ്ഘാടന ചടങ്ങും അതിനാലൊക്കെത്തന്നെ ഏറെ വ്യത്യസ്തവും മനസ്സ് നിറയ്ക്കുന്നതുമായ ഒരു അനുഭവമായിരുന്നു.
Fashion ⏭️




