SPORTS

‘ഇനി ബോളും ചെയ്യണം’: ട്വന്റി20 താരത്തോട് ടീം മാനേജ്മെന്റിന്റെ നിർദേശം; ഏകദിനത്തിൽ ശ്രേയസ്സിന്റെ പകരക്കാരനെ കണ്ടെത്തി ബിസിസിഐ


മുംബൈ ∙ 2027 ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മിഡിൽ ഓർഡറിലേക്ക് പകരക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ടീം മാനേജ്‌മെന്റും സിലക്ടർമാരും. ബാറ്റിങ് ലൈനപ്പിൽ നാലാം നമ്പറിൽ ഇറങ്ങുന്ന ശ്രേയസ് അയ്യർക്ക് അനുയോജ്യമായ ഒരു പകരക്കാരനെ ബിസിസിഐ തീരുമാനിച്ചതായും വിവരമുണ്ട്. ട്വന്റി20 ടീമിന്റെ വൈസ് ക്യാപ്റ്റനായ തിലക് വർമയുടെ പേരാണ് ഉയർന്നുവന്നിരിക്കുന്നതെന്നാണ് വിവരം. ഒരു ഇടങ്കയ്യൻ ബാറ്റർ ആയതുകൊണ്ടുതന്നെ, ബാറ്റിങ് നിരയിലെ വലങ്കയ്യൻമാരുടെ അതിപ്രസരം ഒഴിവാക്കാൻ തിലകിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. സെപ്റ്റംബർ 27 മുതൽ നടക്കുന്ന വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ മുന്‍നിര താരങ്ങളിൽ ഭൂരിഭാഗവും ലഭ്യമാകില്ല എന്നതിനാൽ, ഒക്ടോബറിൽ നടക്കുന്ന ന്യൂസീലൻഡ് പര്യടനത്തിലാകും ലോകകപ്പിനായുള്ള തയാറെടുപ്പുകൾ യഥാർഥത്തിൽ ആരംഭിക്കുക. വെസ്റ്റിൻഡീസ് പരമ്പരയ്ക്കിടെ ട്വന്റി20 ടീം ഏഷ്യൻ ഗെയിംസിനായി ജപ്പാനിലേക്ക് പോകുന്നുണ്ട്. കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയിൽ വൈസ് വൈസ് ക്യാപ്റ്റൻ അയ്യർക്ക് മുന്നെയാണ് ഇഷാൻ കിഷനെ ബാറ്റിങ്ങിന് ഇറക്കിയത്. “ലോകകപ്പ് നടക്കുന്ന ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങൾ നേരിടാൻ ടീം സജ്ജമാകേണ്ടതുണ്ട്. ഓസ്‌ട്രേലിയയിൽ വച്ച് അയ്യർക്ക് പരുക്കേറ്റിരുന്നു, കൂടാതെ വേഗതയും ബൗൺസുമുള്ള പന്തുകൾക്കെതിരെയുള്ള അദ്ദേഹത്തിന്റെ കളി അടുത്ത കാലത്തായി പരീക്ഷിക്കപ്പെട്ടിട്ടുമില്ല. രോഹിത് ശർമ, വിരാട് കോഹ്‌ലി എന്നീ രണ്ടു സീനിയർ താരങ്ങൾ നിലവിൽ ടീമിലുണ്ട്. അവർക്ക് ചെറിയ പരുക്കുകളുമുണ്ട്. ലോകകപ്പ് ആകുമ്പോഴേക്കും കെ.എൽ.രാഹുലിന് 35 വയസ്സിന് മുകളിലാകും. രവീന്ദ്ര ജഡേജയുടെ കാര്യത്തിലും ഉറപ്പൊന്നുമില്ല. ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം ടീമിന്റെ ഫീൽഡിങ്ങിനെ അത് ബാധിച്ചിട്ടുണ്ട്. അതിനാൽ പ്രായം കുറഞ്ഞ പകരക്കാരെ സജ്ജമാക്കേണ്ടതുണ്ടെന്നാണ് ടീം മാനേജ്മെന്റിന്റെ വിലയിരുത്തൽ.’’– ബിസിസിഐ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.


Auto ⏭️

Back to top button