HEALTH
ആശങ്ക വിതച്ച് മഞ്ഞപ്പിത്തം; കാളികാവിൽ 15ഓളം പേർക്ക് രോഗബാധ | Jaundice Spreads in Kerala

കാളികാവ്: വണ്ടൂരിന് പുറമെ തൊട്ടടുത്ത പഞ്ചായത്തായ കാളികാവിലും മഞ്ഞപ്പിത്തം പടരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് പ്രദേശത്തെ വ്യാപാരി അബ്ദുൽ സത്താർ മരിച്ചതോടെ ജനം ആശങ്കയിലാണ്. തൊഴിലാളിക്ക് മഞ്ഞപ്പിത്തം ബാധിച്ചതോടെ പുറ്റമണ്ണയിൽ ഹോട്ടൽ താൽക്കാലികമായി അടച്ചിടാൻ കാളികാവ് സാമൂഹികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ നിർദ്ദേശം നൽകി. വണ്ടൂരിലെ ഹോട്ടലിൽനിന്ന് പടർന്ന മഞ്ഞപ്പിത്തം കാളികാവ് പഞ്ചായത്തിൽ ചിലർക്ക് ബാധിച്ചതായി ആരോഗ്യ വകുപ്പിന് വിവരം ലഭിച്ചു. സെപ്തംബറിലാണ് പ്രധാനമായും രോഗബാധയുണ്ടായത്. ഇപ്പോഴും ഒട്ടേറെ പേർ ചികിത്സയിലാണ്. ചോക്കാട് പഞ്ചായത്ത്, മമ്പാട്ട്മൂല ഭാഗങ്ങളിലും മഞ്ഞപ്പിത്തം പടർന്നിട്ടുണ്ട്. ആരോഗ്യ വകുപ്പും പഞ്ചായത്തും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കഴിഞ്ഞ സെപ്റ്റംബർ ഒന്നിനും 18നുമിടയിൽ വണ്ടൂരിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് പ്രധാനമായും രോഗലക്ഷണങ്ങൾ കണ്ടത്. വ്യാപക പരാതികളെത്തുടർന്ന് ആരോഗ്യവകുപ്പ് ഹോട്ടൽ പൂട്ടിച്ചിരുന്നു. കാളികാവ് ഗ്രാമപഞ്ചായത്ത് ഹാളിൽ ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്തയോഗം ചേർന്നു. വാർഡ് തലത്തിൽ പ്രത്യേക ഹെൽത്ത് സ്ക്വാഡുകൾ രൂപീകരിക്കാൻ തീരുമാനിച്ചു. പഞ്ചായത്തുകളിലെ മുഴുവൻ കടകളിലും ഹോട്ടലുകളിലും കർശന പരിശോധന ആരംഭിച്ചിട്ടുണ്ട്. കൂടാതെ, വീടുകളിൽ ജലശുദ്ധീകരണത്തിന് നടപടി സ്വീകരിക്കും. ആശാ പ്രവർത്തകരുടെയും കുടുംബശ്രീ അംഗങ്ങളുടെയും സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്. രോഗലക്ഷണങ്ങളുള്ളവർ ഉടൻതന്നെ ചികിത്സ തേടണമെന്ന് കർശന മുന്നറിയിപ്പ് നൽകി. പ്രതിരോധത്തിനിടയിലും വണ്ടൂരിലും പരിസരങ്ങളിലും രോഗം പടരുന്നു വണ്ടൂർ: പ്രതിരോധ പ്രവർത്തനങ്ങൾ അതിശക്തമായി തുടരുന്നെങ്കിലും വണ്ടൂരിലും പരിസരപഞ്ചായത്തുകളിലും മഞ്ഞപ്പിത്ത രോഗബാധ വർധിക്കുന്നു. വണ്ടൂർ, കാളികാവ് ബ്ലോക്കുകളിലായി മഞ്ഞപ്പിത്തബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 157 ആയി. വണ്ടൂർ പഞ്ചായത്തിലാണ് കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. ഇവിടെ 65 കേസുകളാണ് സ്ഥിരീകരിച്ചത്. പോരൂരിൽ 21, തിരുവാലിയിൽ 35, കാളികാവിൽ 20, തൃക്കലങ്ങോട്. ആറ്, മമ്പാട് രണ്ട്, ചോക്കാട് മൂന്ന്, പാണ്ടിക്കാട് രണ്ട്, പോത്തുകല്ല് ഒന്ന്, കരുവാരകുണ്ട് ഒന്ന്, എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകളിൽ രോഗബാധിതരായവരുടെ എണ്ണം. നിലവിൽ 41 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കാളികാവിൽ ഒരാൾ മരിക്കുകയും ചെയ്തു. രാവിലെ തന്നെ സ്ക്വാഡുകൾ രൂപീകരിച്ച് എല്ലാ സ്ഥലങ്ങളിലും ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പരിശോധനകൾ നടക്കുന്നുണ്ട്. ഗ്രാമപഞ്ചായത്തുകളിലും ഹെൽത്ത് സ്ക്വാഡുകൾ ശക്തമായി പ്രവർത്തിക്കുന്നുണ്ട്. ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിൽ ബോധവൽക്കരണവും കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ പ്രവർത്തനങ്ങളും പ്രതിരോധ നടപടികളും നടപ്പാക്കുന്നുണ്ട്. വണ്ടൂരിൽ നടന്ന പരിശോധനകൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അമൃത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഷംസുദ്ദീൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.പരാതി അറിയിക്കാം ഓൺലൈൻ തട്ടിപ്പുകൾ സംബന്ധിച്ച് നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ ജനങ്ങൾക്ക് പരാതി അറിയിക്കാം. www.cybercrime.gov.in വെബ് പോർട്ടലിലും പരാതി രജിസ്റ്റർ ചെയ്യാം. സ്ത്രീകൾ, കുട്ടികൾ, വയോധികർ എന്നിവർക്കെതിരെ നടക്കുന്ന ഓൺലൈൻ കുറ്റകൃത്യങ്ങൾ സംബന്ധിച്ച പരാതികളും ഈ പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്യാം. 9497980900 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് മുഖേനയും പരാതി അറിയിക്കാം.
Life Style ⏭️




