NEWS

ഉറങ്ങിക്കിടന്ന ഭർത്താവിനെ സിമന്റ് കട്ട ഉപയോഗിച്ച് തലക്കടിച്ചു, മൃതദേഹം കത്തിച്ചു; ഈജിപ്തിൽ 60 വയസ്സുകാരിക്ക് വധശിക്ഷ


കയ്‌റോ∙ ഉറങ്ങിക്കിടക്കുകയായിരുന്ന പ്രായമായ ഭർത്താവിനെ സിമന്റ് കട്ട ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയ 60 വയസ്സുകാരിക്ക് ഈജിപ്ഷ്യൻ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ഈജിപ്തിലെ ശർഖിയ ഗവർണറേറ്റിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.ദാമ്പത്യ തർക്കങ്ങളെ തുടർന്നാണ് ഭർത്താവിനെ വകവരുത്താൻ തീരുമാനിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവദിവസം ഭർത്താവ് ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം, ഇവർ സിമന്റ് കട്ട ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കുറ്റകൃത്യം മറച്ചുവെക്കാൻ ഭർത്താവിന്റെ വസ്ത്രങ്ങൾക്ക് തീകൊളുത്തി മൃതദേഹത്തിലേക്ക് എറിഞ്ഞു.


Fashion ⏭️

Back to top button