BUSINESS

റഷ്യന്‍ ക്രൂഡ് വാങ്ങി യൂറോപ്പിന് വിറ്റ് ഇന്ത്യ; ഇന്ധന കയറ്റുമതിയില്‍ 43% റെക്കോര്‍ഡ് കുതിപ്പ്, മുന്നില്‍ റിലയന്‍സ്


Reliance Jamnagar Refinery: പാശ്ചാത്യ ഉപരോധങ്ങള്‍ നിലനില്‍ക്കെ റഷ്യന്‍ ക്രൂഡ് ശുദ്ധീകരിച്ച് ആഗോള വിപണി വഴി വന്‍ നേട്ടം കൊയത് ഇന്ത്യന്‍ റിഫൈനറികള്‍. സെപ്റ്റംബര്‍ മാസത്തില്‍ മാത്രം റിലയന്‍സിന്റെ ജാംനഗര്‍, നയാര എനര്‍ജി തുടങ്ങിയ റിഫൈനറികള്‍ വഴി യൂറോപ്യന്‍ യൂണിയന്‍, യു.എസ് വിപണികളിലേക്ക് 100 കോടി യൂറോയുടെ (ഏകദേശം 1.2 ബില്യണ്‍ ഡോളര്‍) ഇന്ധനം കയറ്റി അയച്ചെന്ന് റിപ്പോര്‍ട്ട്. ഈ തന്ത്രപരമായ വ്യാപാര നീക്കം രാജ്യത്തിന്റെ ഖജനാവിന് കരുത്തേകുന്നതിനൊപ്പം, സാധാരണക്കാരന്റെ നിത്യജീവിതത്തിലെ ഇന്ധനവില നിയന്ത്രണത്തിലും നിര്‍ണായക പങ്കുവഹിക്കുന്നു.കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ധനറഷ്യന്‍ അസംസ്‌കൃത എണ്ണ സംസ്‌കരിക്കുന്ന ഇന്ത്യ, തുര്‍ക്കി, ബ്രൂണെ എന്നീ രാജ്യങ്ങളിലെ റിഫൈനറികള്‍ സെപ്റ്റംബര്‍ മാസത്തില്‍ ഉപരോധം ഏര്‍പ്പെടുത്തിയ പാശ്ചാത്യ രാജ്യങ്ങളിലേക്ക് 100 കോടി യൂറോയുടെ (ഏകദേശം 1.2 ബില്യണ്‍ ഡോളര്‍) ഇന്ധനം കയറ്റുമതി ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് കയറ്റുമതിയില്‍ 43 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇതില്‍ യൂറോപ്യന്‍ യൂണിയന്‍ 667 ദശലക്ഷം യൂറോയുടെയും, ഓസ്‌ട്രേലിയ 168 ദശലക്ഷം യൂറോയുടെയും, യു.എസ്. 154 ദശലക്ഷം യൂറോയുടെയും ഇന്ധന ഉല്‍പ്പന്നങ്ങള്‍ വാങ്ങി.റിലയന്‍സ് ജാംനഗര്‍ റിഫൈനറിയുടെ ആധിപത്യംസെപ്റ്റംബറില്‍ യൂറോപ്യന്‍ തുറമുഖങ്ങളിലെത്തിയ 7 എണ്ണക്കപ്പലുകളില്‍ 6 എണ്ണവും ഗുജറാത്തിലെ റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറിയില്‍ നിന്നുള്ളതായിരുന്നു. റഷ്യന്‍ ക്രൂഡില്‍ നിന്നുള്ള ഇന്ധനത്തിന് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ വിലക്ക് നിലനില്‍ക്കെ ആണിത്. ഇറ്റലി മൂന്നും, റൊമാനിയ രണ്ടും, സ്‌പെയിന്‍, സൈപ്രസ് എന്നിവ ഓരോ കപ്പല്‍ വീതവും ഇന്ധനം സ്വീകരിച്ചു. അമേരിക്കയിലേക്കുള്ള കയറ്റുമതിയിലും ജാംനഗര്‍ റിഫൈനറിയാണ് മുന്നില്‍ (122 ദശലക്ഷം യൂറോ). ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഈ റിഫൈനറിയുടെ ഇറക്കുമതിയുടെ 32 ശതമാനവും റഷ്യന്‍ ക്രൂഡായിരുന്നു.ഇറക്കുമതിയിലെ ഇടിവും വിപണി മാറ്റങ്ങളുംസെപ്റ്റംബറില്‍ ഇന്ത്യയുടെ റഷ്യന്‍ ക്രൂഡ് ഇറക്കുമതിയില്‍ 13 ശതമാനം ഇടിവുണ്ടായി. റിലയന്‍സ് ജാംനഗറില്‍ 27 ശതമാനവും, ഇന്ത്യന്‍ ഓയിലിന്റെ (IOC) പാരദ്വീപില്‍ 21 ശതമാനവും, കൊച്ചി റിഫൈനറിയില്‍ 32 ശതമാനവും ഇടിവ് രേഖപ്പെടുത്തി.ഇറക്കുമതി ഇടിവുണ്ടായിട്ടും ജാംനഗറിനെ മറികടന്ന് നയാര എനര്‍ജിയുടെ വാഡിനാര്‍ റിഫൈനറി ഇന്ത്യയിലെ ഏറ്റവും വലിയ റഷ്യന്‍ ക്രൂഡ് ഇറക്കുമതിക്കാരായി മാറി. സെപ്റ്റംബറില്‍ റഷ്യയുടെ രണ്ടാമത്തെ വലിയ ഫോസില്‍ ഇന്ധന ഉപഭോക്താവായി ഇന്ത്യ തുടര്‍ന്നു. ചൈന മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. 2022 ഡിസംബര്‍ മുതല്‍ റഷ്യ കയറ്റുമതി ചെയ്ത ക്രൂഡിന്റെ 37 ശതമാനവും വാങ്ങിയത് ഇന്ത്യയാണ്.റഷ്യന്‍ ഇന്ധനം ഇന്ത്യയ്ക്ക് നല്‍കിയ നേട്ടങ്ങള്‍യുക്രൈന്‍ യുദ്ധത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങള്‍ പിന്മാറിയപ്പോള്‍, റഷ്യ വലിയ വിലക്കിഴിവിലാണ് ഇന്ത്യയ്ക്ക് നല്‍കിയത്. ബ്രെന്റ് ക്രൂഡിനേക്കാള്‍ ബാരലിന് ശരാശരി 20 മുതല്‍ 23 ഡോളര്‍ വരെ കുറഞ്ഞ വിലയില്‍ യുറല്‍സ് ക്രൂഡ് ലഭിച്ചത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് ഗണ്യമായി കുറച്ചു.കുറഞ്ഞ വിലയ്ക്ക് അസംസ്‌കൃത എണ്ണ വാങ്ങി അത് അന്താരാഷ്ട്ര നിലവാരത്തില്‍ ശുദ്ധീകരിച്ച് (ഡീസല്‍, ജെറ്റ് ഫ്യൂവല്‍ തുടങ്ങിയവ) ഉയര്‍ന്ന വിലയ്ക്ക് പാശ്ചാത്യ വിപണികളിലേക്ക് വില്‍ക്കാന്‍ കഴിഞ്ഞത് ഇന്ത്യന്‍ റിഫൈനറികള്‍ക്ക് റെക്കോര്‍ഡ് ലാഭം നേടിക്കൊടുത്തു.ആഗോളതലത്തില്‍ ഇന്ധനക്ഷാമവും, അസ്ഥിരതയും നിലനിന്നപ്പോഴും ഇന്ത്യയില്‍ ആഭ്യന്തര ഇന്ധനലഭ്യത സുരക്ഷിതമായി നിലനിര്‍ത്താന്‍ റഷ്യന്‍ എണ്ണയാണ് സഹായിച്ചത്.എണ്ണ ഇറക്കുമതി ബില്ലില്‍ ഉണ്ടായ വന്‍ ലാഭം ഇന്ത്യയുടെ വിദേശനാണയ ശേഖരം ചോര്‍ന്നുപോകാതെ സംരക്ഷിക്കാനും, കറന്റ് അക്കൗണ്ട് കമ്മി പരിധിയില്‍ നിര്‍ത്താനും സര്‍ക്കാരിനെ സഹായിച്ചു.സാധാരണ ജനങ്ങള്‍ക്ക് നേട്ടം എങ്ങനെഇന്ത്യയിലേക്ക് കുറഞ്ഞ നിരക്കില്‍ അസംസ്‌കൃത എണ്ണ എത്തുന്നതും, സംസ്‌കരിച്ച ഇന്ധന കയറ്റുമതി വഴി റിഫൈനറികള്‍ ലാഭം കണ്ടെത്തുന്നതും കാരണം ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വില ക്രമാതീതമായി ഉയരാതെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചു. ഇന്ധനവില നിയന്ത്രണത്തിലായത് ചരക്കുകൂലി വര്‍ധിക്കുന്നത് തടയുകയും, അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുകയും ചെയ്തു. ഇതു സാധാരണക്കാരുടെ പോക്കറ്റ് ചോരാതെ സംരക്ഷിച്ചു.റിഫൈനറികളുടെ ഉയര്‍ന്ന ലാഭത്തില്‍ നിന്നുള്ള നികുതി വരുമാനവും, വിന്‍ഡ്ഫാള്‍ ടാക്‌സും സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിച്ചു. ഈ പണം റോഡുകള്‍, റെയില്‍വേ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കും സാധാരണക്കാര്‍ക്കുള്ള സബ്‌സിഡികള്‍ക്കും സാമൂഹിക ക്ഷേമപദ്ധതികള്‍ക്കുമായി ഉപയോഗിക്കാന്‍ സാധിക്കുന്നു.റിഫൈനിംഗ് ശേഷി ഉയര്‍ന്നതോടെ പെട്രോകെമിക്കല്‍സ്, ലോജിസ്റ്റിക്‌സ്, പോര്‍ട്ട് അനുബന്ധ മേഖലകള്‍, ഷിപ്പിംഗ് തുടങ്ങിയ വ്യവസായങ്ങളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. വലിയ തോതിലുള്ള കയറ്റുമതിയിലൂടെ ഡോളറും, വിദേശ കറന്‍സികളും രാജ്യത്തേക്ക് എത്തിയത് രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിയാതെ സംരക്ഷിച്ചു.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ഇന്ത്യയുടെ റഷ്യന്‍ എണ്ണ വാങ്ങലിന് യുഎസ് ഉയര്‍ത്തിയിരുന്ന നികുതി ഭീഷണി ഇല്ലാതായിട്ടുണ്ട്. ഇത് ഇന്ത്യയുടെ റഷ്യ എണ്ണ വാങ്ങല്‍ ഉയര്‍ത്തിയേക്കാം. റഷ്യന്‍ എണ്ണയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് നിലവില്‍ യൂറോപ്യന്‍ യൂണിയന്റെ വിലക്കുണ്ട്. എന്നാല്‍ ട്രംപ് തന്നെ റഷ്യന്‍ ഡീസല്‍ വാങ്ങുന്ന സാഹചര്യത്തില്‍ ഇവരും ഇളുവുകള്‍ അനുവദിച്ചേക്കാം.റഷ്യന്‍ ക്രൂഡിനായി ചൈനീസ് കമ്പനികള്‍ തമ്മിലുള്ള മത്സരം കടുക്കുന്നതും, റഷ്യന്‍ വിതരണം കുറയുന്നതും കാരണം ഇന്ത്യയ്ക്ക് ലഭിക്കുന്ന വിലക്കിഴിവിന്റെ തോത് വരും ദിവസങ്ങളില്‍ കുറഞ്ഞേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. ഉപരോധങ്ങള്‍ കര്‍ശനമാകുമ്പോള്‍ കപ്പലുകള്‍ ഏര്‍പ്പാടാക്കുന്നതിനും അന്താരാഷ്ട്ര ഇന്‍ഷുറന്‍സ് ലഭിക്കുന്നതിനും പണമിടപാടുകള്‍ സുഗമമാക്കുന്നതിനും സാങ്കേതിക തടസങ്ങള്‍ ഉണ്ടാകാം.


Read News

Back to top button