NEWS
പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ബന്ധുക്കൾ കോവളത്തെ സ്പായിൽ വിറ്റു; ലൈംഗിക പീഡനത്തിനിരയായി, അറസ്റ്റ്

തിരുവനന്തപുരം ∙ കോവളത്ത് സ്പായില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ മാതൃസഹോദരിയും ഭര്ത്താവും ചേര്ന്ന് വിറ്റു. ആന്ധ്രപ്രദേശ് സ്വദേശിയാണ് പെണ്കുട്ടി. ഇക്കഴിഞ്ഞ ജൂലായ് മാസത്തിലാണ് പെണ്കുട്ടിയെ മാതൃസഹോദരിയും ഭര്ത്താവും കോവളത്ത് എത്തിച്ചത്. കുട്ടിയുടെ അമ്മയും അച്ഛനും മരിച്ചതിനാല് കുട്ടിയുടെ സംരക്ഷണത്തിന്റെ ചുമതല ഇവര്ക്കായിരുന്നു. 16 വയസ്സ് പ്രായമുള്ള പെണ്കുട്ടി ലൈംഗിക ചൂഷണത്തിനു ഇരയായിട്ടുണ്ട്. കുട്ടിയുടെ കൈയില് 20 വയസുണ്ടെന്ന് തെളിയിക്കുന്ന ഒരു ആധാര് കാര്ഡുണ്ടായിരുന്നു. ഇത് വ്യാജമാണെന്നാണ് വിവരം. കോവളം സിഐ ശ്രീകുമാറിന്റെ നേതൃത്വത്തില് അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടിയെ വിറ്റ ബന്ധുക്കള് ആന്ധ്രയിലേക്ക് മടങ്ങിപ്പോയെന്നാണ് വിവരം.
Fashion ⏭️




