SPORTS
സഞ്ജു, പന്ത്, വൈഭവ് പുറത്ത്; ആ ‘സീനിയേഴ്സിനും’ സാധ്യത കുറവ്; 2027 ലോകകപ്പിനുള്ള സാധ്യത ടീം ഇങ്ങനെ

മുംബൈ ∙ 2027ലെ ഏകദിന ലോകകപ്പ് ടീമില്‍ വിരാട് കോലിയും രോഹിത് ശർമയും ഉണ്ടാകുമോ എന്നാണോ നിങ്ങളുടെ ആകാംക്ഷ? എന്നാൽ സൂപ്പർ താരങ്ങൾ ഉറപ്പായും ലോകകപ്പ് കളിക്കുമെന്ന് തറപ്പിച്ച് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആർ.അശ്വിൻ. എന്നാൽ മറ്റു ചില ‘സൂപ്പർ’ താരങ്ങൾ ഉണ്ടാകില്ലെന്നും അശ്വിൻ പ്രവചിച്ചു. ബിസിസിഐ സാധ്യത പട്ടിക തയാറാക്കുന്നതിനിടെയാണ് അശ്വിന്‍ തന്റെ ലോകകപ്പ് ടീമിനെ ‘പ്രഖ്യാപിച്ചത്’. ലോകകപ്പിനുള്ള ടീമില്‍ മലയാളിം താരം സഞ്ജു സാംസണും ഋഷഭ് പന്തും കൗമാരതാരം വൈഭവ് സൂര്യവംശിയും അഭിഷേക് ശര്‍മയും എന്തായാലും ഉണ്ടാവില്ലെന്ന് അശ്വിൻ വ്യക്തമാക്കി.അശ്വിന്റെ പ്രവചനം ടീമില്‍ ഉറപ്പായും ഇടം കിട്ടുന്നവർ: ശുഭ്മന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഹര്‍ഷിദ് റാണ, ഭുവനേശ്വര്‍ കുമാര്‍സാധ്യതയുള്ളവർ: ടീമില്‍ ഇടമില്ലാത്തവര്‍: സഞ്ജു സാംസണ്‍, ഋഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, രവി ബിഷ്ണോയ്, ശിവം ദുബെ, പ്രിന്‍സ് യാദവ്, ഗുര്‍നൂര്‍ ബ്രാര്‍.
Auto ⏭️


