BUSINESS
സെക്രട്ടേറിയറ്റിൽ സ്ഥലമില്ല; മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭരണം ഇനി എയർ ഇന്ത്യ വിറ്റ ഓഫിസിൽ നിന്ന്

മുംബൈ∙ മഹാരാഷ്ട്ര ഭരണത്തിന്റെ കടിഞ്ഞാൺ ഇനി എയർ ഇന്ത്യയുടെ മുൻ ആസ്ഥാന മന്ദിരത്തിൽ. എയർ ഇന്ത്യയിൽ നിന്ന് 1601 കോടി രൂപയ്ക്കു സംസ്ഥാന സർക്കാർ വാങ്ങിയ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയായാലുടൻ മുഖ്യമന്ത്രിയുടെ ഓഫിസ് ഇവിടേക്കു മാറും.ഏതാനും മന്ത്രിമാരും ഒരു വിഭാഗം സർക്കാർ ഓഫിസുകളും കൂടി എത്തുന്നതോടെ മറൈൻ ഡ്രൈവിൽ അറബിക്കടലിന് അഭിമുഖമായി തലയുയർത്തി നിൽക്കുന്ന 23 നില കെട്ടിടം വീണ്ടും സജീവമാകും. 1974ൽ നിർമിച്ച കെട്ടിടത്തിലെ ഏതാനും നിലകൾ എയർ ഇന്ത്യ ആസ്ഥാനം ഡൽഹിക്കു മാറ്റിയതോടെ വാടകയ്ക്കു നൽകിയിരുന്നു.എന്നാൽ, നഷ്ടം വർധിച്ചതോടെ ജൂണിൽ സംസ്ഥാന സർക്കാരിനു വിറ്റു. 2,20,000 ചതുരശ്ര അടി വലുപ്പമുള്ളതാണു സമുച്ചയം. സെക്രട്ടേറിയറ്റിലെ സ്ഥലം തികയാതെ വന്നതോടെയാണു തൊട്ടടുത്തുള്ള കെട്ടിടം കൂടി വാങ്ങിയത്. ഏറ്റവും മുകളിലുള്ള 2 നിലകളിലായിരിക്കും മുഖ്യമന്ത്രിയുടെ ഓഫിസ് പ്രവർത്തിക്കുക.
Travel ⏭️


